അടൂര്‍: അടുത്ത മാസം മുതല്‍ അടൂരില്‍ നിന്നുള്ള ദൂരദര്‍ശന്റെ ഭൂതലസംപ്രേഷണം നിര്‍ത്തലാക്കും. സംസ്ഥാനത്ത് ദൂര്‍ദര്‍ശന്റെ 14 ലോ-പവര്‍ ട്രാന്‍സ്മിറ്ററുകള്‍ നിര്‍ത്തുന്നതിന്റെ കൂട്ടത്തില്‍ അടൂരിലേതും ഉള്‍പ്പെട്ടതോടെയാണ് ഇനി ഇവിടെ നിന്നുള്ള ഭൂതലസംപ്രേഷണം അവസാനിക്കുന്നത്. അടുത്ത മാസം 15ന് അടൂരിലെ ട്രാന്‍സ്മിറ്റര്‍ നിര്‍ത്താനാണ് ദൂര്‍ദര്‍ശന്റെ ഉത്തരവ്. ഇത് നടപ്പായാല്‍ അടുത്ത 15 മുതല്‍ സംപ്രേഷണം ഉണ്ടാകില്ല. 17 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റിലെ ഷോപ്പിങ് കോപ്ലക്‌സില്‍ ദൂരദര്‍ശന്റെ ലോ-പവര്‍ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ദൂരദര്‍ശന്റെ മലയാളം ചാനലും നാഷനല്‍ ചാനലുമാണ് ഇവിടെ നിന്നു ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍, ഭൂതല സംപ്രേഷണത്തിന് തീരെ കാണികളില്ലെന്ന കാരണത്താലാണ് നിര്‍ത്തുന്നത്. ട്രാന്‍സ്മിറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ഇവിടെയുള്ള മെയിന്റനന്‍സ് സെന്ററും അടച്ചു പൂട്ടും. അടൂരിലെ സെന്റര്‍ നിലനിര്‍ത്തണമെന്നാവശ്യം ഇവിടെയുള്ള ദൂരദര്‍ശന്റെ ലോ-പവര്‍ ട്രാന്‍സ്മിറ്റര്‍ നിര്‍ത്തലാക്കാതെ ഇവിടെ ഡിജിറ്റല്‍ പ്രസരണം സാധ്യമാക്കണമെന്നാവശ്യം. ദൂരദര്‍ശന്റെ ഡിജിറ്റല്‍ പ്രസരണിയിലൂടെ ആന്റിനയില്ലാതെ അഞ്ചു ചാനലുകള്‍ വരെ കിട്ടും. 10 മുതല്‍ 20 കിലോമീറ്റര്‍ വരെയുള്ള ചുറ്റളവില്‍ മൊബൈല്‍ ഫോണില്‍ വരെ ഇതു ലഭിക്കും.
ഇതു കൂടാതെ എഫ്എം റേഡിയോ സംവിധാനവും ഇവിടെ ഏര്‍പ്പെടുത്താന്‍ കഴിയും. പുനലൂരിലെ ലോ-പവര്‍ ട്രാന്‍സ്മിറ്റര്‍ കേന്ദ്രത്തില്‍ ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ അടൂരിലെ സെന്ററിലും ഏര്‍പ്പെടുത്തണമെന്നാണാവശ്യം. ആന്റോ ആന്റണി എംപി അടൂരില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ദൂരദര്‍ശന്‍ തുടങ്ങിയ ഭൂതല സംപ്രേഷണം അവസാനിപ്പിക്കാനുള്ള പ്രസാര്‍ ഭാരതി ബോര്‍ഡിന്റെ ഉത്തരവ് പിന്‍വലിക്കണം. തീരുമാനം പ്രതിഷേധാര്‍ഹമാണ്. ദുരദര്‍ശന്റെ ലോ-പവര്‍ ട്രാന്‍സ്മിറ്റര്‍ അടൂരില്‍ നിലനിര്‍ത്തി ഇവിടെ ഡിജിറ്റല്‍ പ്രസരണം സാധ്യമാക്കണം.
Your comment?