തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധാനയും മകരജ്യോതി ദര്‍ശനവും ഞായറാഴ്ച

Editor

ശബരിമല: രണ്ടുമാസക്കാലം നീണ്ടുനിന്ന ശബരിമല മണ്ഡല-മകര വിളക്ക് മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളായ മകര സംക്രാന്തി പൂജയും തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധാനയും മകരജ്യോതി ദര്‍ശനവും ഞായറാഴ്ച നടക്കും. എരുമേലി പേട്ട തുള്ളല്‍, പമ്പാസദ്യ എന്നിവയ്ക്ക് ശേഷം സന്നിധാനത്തേക്ക് അയ്യപ്പ ഭക്തരുടെ പ്രവാഹം തുടരുകയാണ്. സന്നിധാനത്തും പുല്ലുമേട്ടിലും മകരജ്യോതി ദര്‍ശനം കിട്ടുന്ന മറ്റിടങ്ങളിലും അയ്യപ്പ ഭക്തര്‍ തമ്പടിച്ചുകഴിഞ്ഞു.

മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ പൂര്‍ത്തിയായി. ബിംബശുദ്ധിക്രിയകളുടെ ഭാഗമായി ചതുര്‍ശുദ്ധി, ധാര, പഞ്ചകം, ഗവ്യം എന്നിവ നടന്നു. പന്തളം കൊട്ടാരത്തില്‍നിന്ന് ഉച്ചയോടെ എത്തുന്ന തിരുവാഭരണങ്ങള്‍ ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി ദീപാരാധന നടത്തും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. മകരജ്യോതി ദര്‍ശനത്തിനെത്തിയ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് വിപുലമായ സന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇരുമുടിക്കെട്ടേന്തി കന്നി മാളികപ്പുറമായി കലക്ടര്‍

ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് രണ്ടു യുവതികള്‍ നിലയ്ക്കല്‍ വരെയെത്തി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015