5:32 pm - Sunday November 23, 6273

വനിതാ ഡോക്ടറുടെ നേരെ അശ്ലീല ആംഗ്യം കാട്ടുന്ന സ്വകാര്യ ബസ് ഡ്രൈവര്‍

Editor

അടൂര്‍: വനിതാ ഡോക്ടറുടെ നേരെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പരാതി. കരുനാഗപ്പള്ളി – പത്തനംതിട്ട സര്‍വ്വീസ് നടത്തുന്ന ശ്രീദേവി മോട്ടോര്‍സിന്റെ കെ.എല്‍.23.ഇ-9131 എന്ന ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് അപമാനിക്കപ്പെട്ട വനിതാ ഡോക്ടര്‍ക്ക് വേണ്ടി സുഹൃത്ത് ആദ്യം പരാതിപ്പെട്ടത്. പിന്നീട് ഡോക്ടറും പരാതി പൊലീസിന് നല്‍കി.

അടൂര്‍ സ്വദേശിനിയായ ഡോക്ടര്‍ പത്തനംതിട്ടയിലെ ഗവ:ആയുര്‍വേദ ഹോസ്പിറ്റലിലാണ് ജോലി. സ്ഥിരമായി ഈ ബസിലാണ് യാത്ര ചെയ്യുന്നത്. ഇന്ന് രാവിലെ അടൂരില്‍ നിന്നും കയറിയ ഡോക്ടര്‍ ഡ്രൈവര്‍ സീറ്റിന് തൊട്ടുപിറകുവശത്തുള്ള സീറ്റിലാണ് ഇരുന്നത്. കയറിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ കണ്ണാടിയിലുടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു വെന്നും ഇടയ്ക്ക് ഒരു കുപ്പിയില്‍ വിരല്‍ കയറ്റി കാണിക്കുകയും ചെയ്തു. അപ്പോള്‍ യാതൊരസ്വാഭാവികതയും തോന്നിയിരുന്നില്ലെന്ന് വനിതാ ഡോക്ടര്‍ പറഞ്ഞു.

എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ സീറ്റിന്റെ വശത്ത് പിടിച്ചു കൊണ്ട് പിറകിലേക്ക് വിരല്‍ ചലിപ്പിച്ച് അശ്ലീലത കാണിക്കുകയായിരുന്നു. ഇത് പല തവണ തുടര്‍ന്നതോടെയാണ് മൊബൈലില്‍ പകര്‍ത്തിയതെന്ന് അവര്‍ പറഞ്ഞു. ബസില്‍ നിന്നും ഇറങ്ങിയ ഇവര്‍ വാഹനത്തിന്റെ നമ്ബര്‍ കുറിച്ചെടുക്കുകയും സുഹൃത്തായ ഡോക്ടറോട് താന്‍ നേരിട്ട അപമാനം വെളിപ്പെടുത്തുകയും ചെയ്തു. പൊലീസില്‍ പരാതിപ്പെടാന്‍ ധൈര്യമില്ലെന്നും പിന്നീട് അതിനു പുറകിലുള്ള നൂലാമാലകള്‍ നേരിടാന്‍ വയ്യാത്തതുകൊണ്ടുമാണ് സുഹൃത്തിന്റെ സഹായം തേടിയത്.

സുഹൃത്തായ ഡോക്ടര്‍ ദൃശ്യങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും പത്തനംതിട്ട പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തു. ഇന്ന് രാവിലെയോടെയാണ് ഡോക്ടറും പരാതി നല്‍കിയത്. ഇമെയിലിലൂടെയാണ് പരാതി കൊടുത്തത്. ഈ സാഹചര്യത്തില്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കും. സുഹൃത്തിന്റെ പരാതിയില്‍ നടപടിയെടുക്കുന്നത് പുലിവാലാകുമോ എന്ന സംശയം പൊലീസിനുണ്ടായിരുന്നു ഈ സാഹചര്യത്തില്‍ പൊലീസ് നടപടിയെടുക്കാന്‍ മടിച്ചു. ഇതോടെയാണ് വനിതാ ഡോക്ടര്‍ തന്നെ പരാതി നല്‍കിയത്.

https://www.facebook.com/adoorvartha/videos/966635773490233/

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പടയൊരുക്കം എത്തും മുന്‍പെ അടൂരിലെ പാര്‍ട്ടിയില്‍ ഗ്രൂപ്പൊരുക്കം: പ്രചരണ ബോര്‍ഡുകളില്‍ കോണ്‍ഗ്രസ്സ് എം എല്‍ എ യുടെ പടം ഒഴുവാക്കി

പരിസ്ഥതിയ്ക്ക് നാശമുണ്ടാക്കുന്ന വൈദ്യന്‍സില്‍ക്‌സ് ഉടമയുടെ മണ്ണെടുപ്പ് വീണ്ടും തുടങ്ങുവാന്‍ നീക്കം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ