5:32 pm - Friday November 23, 6085

സ്‌കൂട്ടറില്‍ പോയ സ്ത്രീ നിയന്ത്രണംവിട്ട ടോറസ് ലോറിയിടിച്ച് ദാരുണമായി മരണമടഞ്ഞു

Editor

അടൂര്‍: ഡയാലിസിന് ഭര്‍ത്താവിനെ അടൂരിലെ സ്വകാര്യ ആശുപത്രിയിലാക്കിയശേഷം ജോലിസ്ഥലത്തേക്ക് സ്‌കൂട്ടറില്‍ പോയ സ്ത്രീ നിയന്ത്രണംവിട്ട ടോറസ് ലോറിയിടിച്ച് ദാരുണമായി മരണമടഞ്ഞു. കുളനട ഗവ. ഹോമിയോ ഡിസ്പന്‍സറിയിലെ ജീവനക്കാരിയും പെരിങ്ങനാട് മുളമൂട്ടില്‍ ശ്രീനിലയത്തില്‍ രാജന്‍പിള്ളയുടെ ഭാര്യയുമായ ടി. എല്‍. ഉഷാകുമാരി (54)യാണ് മരിച്ചത്. എം.സി. റോഡില്‍ അരമനപടിക്ക് സമീപം ശനിയാഴ്ച രാവിലെ പത്തിനാണ് അപകടം. കുളനടയിലേക്കുള്ള ജോലിസ്ഥലത്തേക്ക് പോകവേ എതിരേവന്ന ടോറസ് ലോറിയുടെ ടയര്‍പൊട്ടി നിയന്ത്രംവിട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. മറിഞ്ഞുവീണ ഇവരെ ലോറി ഇടിച്ച് 50 മീറ്ററിലേറെ നിരക്കി കൊണ്ടുപോവുകയായിരുന്നു. തലയുടെ ഒരുഭാഗവും മുഖവും വികൃതമാവുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു.

കിഡ്‌നി തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി ഭര്‍ത്താവ് രാജന്‍പിള്ള ഡയാലിസിന് വിധേയനായി വരികയാണ്. ഡയാലിസിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വൈകുന്നേരത്തോടെ തിരികെ വന്ന് ഉഷാകുമാരി തന്നെയാണ് ഭര്‍ത്താവിനെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നത്. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്. മക്കള്‍: ശ്രീജിത്ത് (സൗദി). പരേതനായ ശ്രീജേഷ്. മരുമകള്‍: അപര്‍ണ.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മലയാളി യുവാവ് ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് മരിച്ചു

എസ്.എന്‍.വി. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ പി.സജികുമാര്‍ നിര്യാതനായി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ