5:32 pm - Saturday November 24, 3421

തടിലോറി അപകടത്തില്‍പ്പെട്ട് അഞ്ച് മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു

Editor

നെല്ലിമുകള്‍: സംസ്ഥാനപാതയില്‍ തടിലോറി അപകടത്തില്‍പ്പെട്ട് അഞ്ച് മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. അടൂര്‍-ശാസ്താംകോട്ട സംസ്ഥാനപാതയില്‍ നെല്ലിമുകള്‍ ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ 3-നാണ് തടിലോറി അപകടത്തില്‍പ്പെട്ടത്.  നെല്ലിമുകള്‍ പാലത്തിന് സമീപമുള്ള വെള്ളിശ്ശേരിപുരയിടത്തില്‍ നിന്നും കൊല്ലത്തേക്ക് കൂറ്റന്‍ തടികള്‍ കൊണ്ടുപോകവെ നെല്ലിമുകള്‍ ജംഗ്ഷനില്‍വെച്ച് മുന്‍ഭാഗം ഉയര്‍ന്ന് തടികള്‍ സമീപത്തെ പോസ്റ്റില്‍ കുരുങ്ങുകയായിരുന്നു. അടൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി നാട്ടുകാരുടെ സഹായത്തോടെയാണ് മുന്‍വശം ഉയര്‍ന്ന് നിന്ന ലോറി താഴെയിറക്കിയത്. അമിതഭാരം കയറ്റിയതാണ് ലോറി നിയന്ത്രണം വിടാന്‍ കാരണമായതെന്നാണ് ഫയര്‍ഫോഴ്‌സിന്റെ വിശദീകരണം.

https://www.facebook.com/adoorvartha/videos/957997881020689/

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പെരുമ വിളിച്ചോതി മാലുസാ എഴുന്നള്ളത്തിന് ക്ഷേത്രത്തില്‍ സ്വീകരണം

ഡോ. ബോബി ചെമ്മണൂര്‍ ശബരിമലയില്‍ സൗജന്യ കുടിവെള്ളപദ്ധതി ഏര്‍പ്പെടുത്തി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ