അടൂര്‍: ശബരിമല വാഹനങ്ങളിലെ അയ്യപ്പന്‍മാര്‍ക്ക് അടൂര്‍ ജനമൈത്രി പോലീസും ജനമൈത്രി സമിതിയും ചേര്‍ന്ന് വിതരണം ചെയ്യുന്ന സൗജന്യ ചുക്കുകാപ്പി വന്‍ ഹിറ്റിലേക്ക്.വൃശ്ചികം ഒന്നിന് രാത്രിയില്‍ ആരംഭിച്ച ചുക്കുകാപ്പി വിതരണം ഇന്ന് അയ്യപ്പന്‍മാരുടെ ഇടയില്‍ വലിയ സംസാരവിഷയമാണ്.സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ ഇതിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്. രാത്രിയില്‍ ശബരിമലക്കു പോകുന്ന വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഉറക്കം വരാതിരിക്കുവാനാണ് ചുക്കുകാപ്പി നല്‍കുന്നത്.ഇതു വഴി ഉറക്കം വന്ന് അപകടത്തില്‍ പെടുന്ന വാഹനങ്ങളുടെ എണ്ണം വളരെ കുറഞ്ഞു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
അടൂര്‍ തട്ട റോഡില്‍ രാത്രി ഒരു മണി വരെ നീളുന്ന ചുക്കുകാപ്പി വിതരണത്തില്‍ ജനമൈത്രി സമിതിയംഗങ്ങളാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്.അടൂര്‍ ഡി.വൈ.എസ്.പി ആര്‍.ജോസ്,എസ് ഐ.മനോജ് കുമാര്‍,ജനമൈത്രി സി.ആര്‍.ഒ എസ് ഐ.മുഹമ്മദാലി,സമിതി ചെയര്‍മാന്‍ റിട്ട:എസ്.പി.തോമസ് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചുക്കുകാപ്പി വിതരണം പുരോഗമിക്കുന്നത്.
Your comment?