തെങ്ങമം: ഇടതുമുന്നണി തകരുമെന്ന് ആരും ദിവാസ്വപ്നം കാണേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎം അടൂര്‍ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം തെങ്ങമത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് ഇടതുമുന്നണി ഇപ്പം തകരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ്. എന്നാല്‍, അങ്ങനെയൊന്നും തകരുന്ന പ്രസ്ഥാനമല്ല ഇടതുമുന്നണി.
സിപിഎമ്മും സിപിഐയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകം. പക്ഷേ, അതുകൊണ്ട് ഈ മുന്നണി തകരുമെന്ന് ആരും വിചാരിക്കേണ്ട. ജനങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച ഇടതു മുന്നണി ശക്തിപ്പെട്ടു മുന്‍പോട്ടു പോകും. പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ ഒരോന്നായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഇടതു മുന്നണിയെ താഴെയിറക്കാനും ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഏരിയ സെക്രട്ടറി പി.ബി. ഹര്‍ഷകുമാര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ആര്. ഉണ്ണിക്കൃഷ്ണപിള്ള, ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ടി.ഡി. ബൈജു, റോയി ഫിലിപ്, ടി.എസ്. മോഹനന്, സി.ആര്. ദിന്‍രാജ്, എന്‍. രാമചന്ദ്രന്‍നായര്‍, ബി. നിസാം, എസ്. രാജീവ്, എസ്. മനോജ്, പി. രവീന്ദ്രന്, എ.ആര്. അജീഷ്കുമാര്‍, കെ.ബി. രാജശേഖരക്കുറുപ്പ്, സി. രാധാകൃഷ്ണന്, കെ. കുമാരന്, ആര്. സുരേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പൊതുസമ്മേളനത്തിനു മുന്നോടിയായി കോരിച്ചൊരിയുന്ന മഴയിലും റെഡ് വൊളന്റിയര്‍ മാര്‍ച്ചും നൂറുകണക്കിന് പ്രവത്തകര്‍ അണിനിരന്ന ശക്തിപ്രകടനത്തോടും കൂടിയാണ് ഏരിയ സമ്മേളനം സമാപിച്ചത്.
Your comment?