അടൂര്‍ :ബാറുകള്‍ തുറന്ന് കൊടുത്ത് അടൂരിന്റെ സൈ്വര്യത കവര്‍ന്നതിന് പിന്നാലെ ആഡംബരഹോട്ടലിലെ ലേസര്ലൈറ്റിന്റെ പ്രകാശം ജനങ്ങളുടെ ഉറക്കം കെടുത്തുന്നതായി പരാതി. അടൂരിലെ ആഡംബര ഹോട്ടലില്‍ ബാര്‍ അനുവദിച്ചതറിയിക്കാന് സ്ഥാപിച്ച ലേസര്‍ ലൈറ്റിനെതിരെ വ്യാപക പരാതി. ഏകദേശം പത്ത് കിലോമീറ്ററോളം ചുറ്റളവില്‍ പതി്ക്കുന്ന ലേസര്‍ ലൈറ്റാണ് കോളനി നിവാസികളടക്കമുള്ളവരുടെ തലവേദനയായിരിക്കുന്നത്. രാത്രിയില്‍ ഹോട്ടലില്‍ നിന്നുള്ള ലേസര്‍ ലൈറ്റിന്റെ പ്രകാശം പതിക്കുന്നത് ഉയര്‍ന്ന പ്രദേശത്ത് താമസിക്കുന്നവരുടെ വീടിനുള്ളിലേക്കാണ്. ഇതുസംബന്ധിച്ച് ചില ദമ്പതികള്‍ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയെന്നാണ് അറിയുന്നത്.
കഴിഞ്ഞ മൂന്നിനാണ് ഈ 4 സ്റ്റാര്‍ഹോട്ടലില്‍ ബാര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അന്നുമുതല്‍ എന്നും വൈകുന്നേരങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന ലേസര്‍ ലൈറ്റ് രാത്രി വൈകിയും ഓഫ് ചെയ്യാറില്ലത്രെ!. ഇതുകാരണം ചില വീടുകളില്‍ കുട്ടികള്‍ ഉറങ്ങാറില്ല. ലേസര്‍ ലൈറ്റ് പ്രകാശിപ്പിക്കണമെങ്കില്‍ പ്രത്യേക അനുമതിവേണം, അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് ഹോട്ടല്‍ ഉടമയുടെ വാദം.
Your comment?