
ഏനാത്ത്: വീട്ടില്‍ അതിക്രമിച്ചു കയറി ഇരുചക്രവാഹനങ്ങള്‍ തീവച്ചു നശിപ്പിച്ച സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം തേപ്പുപാറ പനവിളയില്‍ ആഷിഖ് (21), മണ്ണടി കാഞ്ഞിരംവിള സാദിഖ് ബാഷ (18) എന്നിവരാണ് അറസ്റ്റിലായത്. ഏനാത്ത് പടിഞ്ഞാറ്റക്കര ചരുവിള മുഹമദ് സാലിയുടെ കാര്‍പോര്‍ച്ചിലിരുന്ന ബൈക്കും സ്‌കൂട്ടറും മുറ്റത്തു വച്ചിരുന്ന അയല്‍വാസിയുടെ ബൈക്കുമാണ് ഇവര്‍ തീവച്ചു നശിപ്പിച്ചത്.
വ്യാഴാഴ്ച രാത്രി ഒന്നരയോടെയായിരുന്നു സംഭവം. വീട്ടുകാര്‍ നല്‍കിയ സൂചനയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതിയായ ആഷിഖിന് വീട്ടുകാരോടുള്ള വൈരാഗ്യമാണ് കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തിവരികയാണെന്നും എസ്‌ഐ വി. ജോഷി പറഞ്ഞു.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in CRIME
Your comment?