5:32 pm - Sunday November 24, 3630

പമ്പാനദിയില്‍ എണ്ണയും സോപ്പും ഉപയോഗിച്ച് കുളിക്കുന്നത് നിരോധിച്ചു

Editor

പമ്പാനദിയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് തീര്‍ഥാടകര്‍ കുളിക്കുന്നത് 2011 ലെ കേരള പോലീസ് നിയമം 80 (എ) പ്രകാരവും, 1974ലെ ജലനിയമം, വകുപ്പ് 24 ഉപവകുപ്പ് (1) പ്രകാരവും നിരോധിച്ച് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉത്തരവായി. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒന്നര വര്‍ഷം മുതല്‍ ആറ് വര്‍ഷം വരെ തടവും പിഴ ശിക്ഷയും ലഭിക്കും. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, അടൂര്‍, തിരുവല്ല റവന്യു ഡിവിഷണല്‍ ഓഫീസര്‍മാര്‍, പത്തനംതിട്ട പരിസ്ഥിതി എന്‍ജിനീയര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവരെ ചുമതലപ്പെടുത്തി.

മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് നിരോധിച്ചു
സന്നിധാനം, പമ്പ, നിലയ്ക്കല്‍, ശബരിമല കാനന പാതകള്‍, തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന വനാതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ ചപ്പുചവറുകള്‍, പച്ചക്കറി, പഴങ്ങള്‍ എന്നിവയുടേതുള്‍പ്പെടെ ആഹാരാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ആതുരാലയ മാലിന്യങ്ങള്‍, ശീതളപാനീയങ്ങളുടെ കുപ്പികള്‍ എന്നീ അജൈവ മാലിന്യങ്ങളും പൊതുജനാരോഗ്യത്തെ കണക്കിലെടുത്ത് അലക്ഷ്യമായി നിക്ഷേപിക്കുന്നത് കേരള പോലീസ് നിയമത്തിലെ ചട്ടം 80 പ്രകാരം അടിയന്തരമായി നിരോധിച്ച് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉത്തരവായി

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഭാരത് ഹോസ്പിറ്റല്‍ സമരം: മുഖ്യധാര പാര്‍ട്ടികളെത്താത്തത് ‘തട്ടിപ്പ് ദമ്പതി’കളുടെ സാന്നിധ്യം!

സോളാര്‍ കേസില്‍ ഇന്ന് സത്യം തെളിയുന്ന ദിവസമാണെന്ന് സരിത എസ്.നായര്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ