നടന്‍ ദിലീപിനെ കാണാന്‍പോയ മാധ്യമ പ്രവര്‍ത്തകന് നേരെ കാട്ടാനയുടെ ആക്രമണം

Editor

പത്തനംതിട്ട : എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ക്ക് വേണ്ടി ചാനലുകാര്‍ മത്സരിക്കുമ്പോള്‍ പത്തനംതിട്ടയില്‍ നിന്നും ഒരു എക്‌സ്‌ക്ലൂസീവ് വാര്‍ത്ത. നടന്‍ ദിലീപ് ശബരിമലയില്‍ എത്തുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍പോയ മാധ്യമപ്രവര്‍ത്തകനെ കാട്ടാനയോടിച്ചു. മംഗളം ശബരിമല ലേഖകനും കെ. ജെ.യു. സംസ്ഥാന സെക്രട്ടറിയുമായ സനല്‍ അടൂരും സുഹൃത്തുമായ തൗഫീഖ് രാജനുമാണ് ഒറ്റയാന്റെ ആക്രമണത്തില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ബുധനാഴ്ച രാത്രി 8 മണിയോടെയാണ് ദിലീപ് ആലുവയില്‍നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ടതായുള്ള വിവരം സനല്‍ അറിഞ്ഞത്. ഉടന്‍തന്നെ അടൂരില്‍ നിന്നും സനല്‍ തൗഫീഖ് രാജനുമായി തന്റെ വാഗണാര്‍ കാറില്‍ ശബരിമലയിലേക്ക് പുറപ്പെട്ടു. രാത്രി 11 മണിയോടെ ളാഹയ്ക്ക് സമീപമെത്തിയപ്പോഴാണ് ഒറ്റയാന്‍ റോഡില്‍ നില്‍ക്കുന്നത് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത് ഉടന്‍തന്നെ സനല്‍ ഹാന്‍ഡ് ബ്രേക്ക് ചെയ്ത് കാര്‍ നിര്‍ത്തി. കാറിനും ഒറ്റയാനും തമ്മില്‍ ഏകദേശം ആറുമീറ്റര്‍ മാത്രം ദൂരം വലത് ഭാഗത്ത് കൊക്കയും ഉടന്‍ തന്നെ ആത്മധൈര്യം വീണ്ടെടുത്ത സനല്‍ കാറിന്റെ ഹോണ്‍ മുഴക്കി പുറകോട്ട് എടുത്തപ്പോള്‍ മറ്റൊരു വാഹനം കൂടി പുറകെ യെത്തി, ‘ആരെയും കൂസാതെ’ റോഡിന് നടുവില്‍ നിലയുറപ്പിച്ച ഒറ്റയാന്‍ തിരികെ കാട്ടിലേക്ക് പോയി.

2010 ല്‍ സന്നിധാനത്ത് പാണ്ടിതാവളത്ത് കാട്ടില്‍നിന്നെത്തിയ ആനയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്താന്‍പോയ സനലിന് കുഴിയില്‍ വീണ് പരുക്ക് പറ്റിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് സുഹൃത്തിനോടൊപ്പം ബൈക്കില്‍ പമ്പയിലേക്ക് പോകവെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്നും തലനാരിഴയ്ക്കണ് രക്ഷപ്പെട്ടത്.

ഇത്തവണത്തെ സംഭവമറിഞ്ഞ് മംഗളം സി.ഇ.ഒ. ഉടന്‍തന്നെ 5000 രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് മംഗളം ചാനലിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിലെത്തിയപ്പോഴാണ് സംഭവം മറ്റുള്ളവര്‍ അറിയുന്നത്.
വ്യാഴാഴ്‌ചെ പുലര്‍ച്ചെ നടന്‍ ദിലീപ് സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് എന്നിവരൊടൊപ്പം ശബരിമല ദര്‍ശനം നടത്തിയത്. ചുരുങ്ങിയ കാലംകൊണ്ട് ‘ഒരുപാട്’ എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ചെയ്തിട്ടുള്ള മംഗളം ചാനല്‍ ഈ വാര്‍ത്തയും എക്‌സ്‌ക്ലൂസീവാക്കി. ഇതിന്റെ മൊത്തം ക്രഡിറ്റും ആനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട സനല്‍ അടൂരിനാണ്.

https://www.youtube.com/watch?v=9hy6noPd20c

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ പുതിയ കാട്ടുപാത: കഞ്ചാവുകടത്തിനെന്ന് സംശയം

കാമുകനെ വിഷം കുത്തിവച്ച് കൊന്ന് വെട്ടിനുറിക്കി സ്യൂട്ട് കേസിലാക്കിയ കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ ഡോ ഓമന 16 വര്‍ഷമായി ഒളിവില്‍; റെഡ് കോര്‍ണര്‍ നോട്ടീസുമായി അലഞ്ഞ് ഇന്റര്‍പോളും!

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015