
അടൂര്‍: കുറച്ചു ദിവസക്കള്‍ക്കു മുന്‍പ് പെയ്ത വലിയ മഴയില്‍ കെ.എസ്.ആര്‍.ടി.സിക്കു സമീപമുള്ള ഹോട്ടലുള്‍പ്പെടെ രണ്ടു കടകള്‍ക്കുള്ളില്‍ വെള്ളം കയറി. ഒരാഴ്ചയോളം കടകള്‍ തുറക്കാന്‍ സാധിക്കാതെ വന്നു.പത്ര മാധ്യമങ്ങള്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കി.ഒടുവില്‍ എല്ലാം പൊളിച്ചു ശീലിച്ച അടൂര്‍ നഗരസഭ ഓട പൊളിച്ച് വെള്ളം വലിയതോട്ടിലേക്ക് കടത്തിവിടാന്‍ തീരുമാനിച്ചു.ജെ സി ബി ഉപയോഗിച്ച് പണി ആരംഭിച്ച ആദ്യ ദിവസം ഓട കണ്ടെത്താനായില്ല .പക്ഷെ രണ്ടാം ദിനം വളരെ ശ്രമപ്പെട്ട് ഓട കണ്ടെത്തി.നഗരസഭ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷന്‍ എന്നിവര്‍ സ്ഥലത്ത് നിന്ന് വേണ്ട നിര്‍ദ്ദേശം നല്‍കി.
പക്ഷെ നൂറു കണക്കിന് ദീര്‍ഘദൂര ബസ്സുകള്‍ വന്നു പോകുന്ന അടൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റാണ് ഇങ്ങനെ പൊളിച്ച് വീണ്ടും പണിയാതെ ഇട്ടിരിക്കുന്നത്. പൊളിക്കാന്‍ സമയത്ത് അവിടെ എത്തി ഫോട്ടോയ്ക്ക് പോസ് ചെയ്ത എം.എല്‍.എ ഇപ്പോള്‍ കാര്‍ സഞ്ചാരം പോലും ബൈപ്പാസ് റോഡിലൂടെയാക്കിയത്രെ.സ്റ്റാന്റിന്റെ കവാടവും തകര്‍ന്നു ഈ ദുരിതങ്ങള്‍ പേറി അടൂരിലെ ജനത വലയുകയാണ് ഇനി വരുന്ന ഇലക്ഷനില്‍ മോഹന വാഗ്ദാനവുമായി പടിവാതാക്കല്‍ എത്തുന്നവരെ കാത്ത്.
Your comment?