അമിത് ഷായുടെ മകന്റെ കമ്പനിക്ക് ലഭിച്ച വായ്പയില്‍ വര്‍ധന 4000%
ന്യൂഡല്‍ഹി: അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിക്ക് ചുരുങ്ങിയ കാലത്തിനിടെ വായ്പ ലഭിച്ചതില്‍ 4000 ശതമാനത്തിന്റെ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട് പ്രകാരം 2013-14 വര്‍ഷത്തില്‍ 1.3 കോടി രൂപ മാത്രമാണ് ജയ് ഷായുടെ സ്ഥാപനങ്ങള്‍ക്ക് വായ്പയായി ലഭിച്ചതെങ്കില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014-15 വര്‍ഷത്തില്‍ വായ്പയായി ലഭിച്ച തുക 53.4 കോടിയായി ഉയര്‍ന്നു. നാലായിരം ശതമാനത്തിന്റെ വര്‍ധന.
യുവസംരഭകര്‍ക്കും പുത്തന്‍ സംരംഭങ്ങള്‍ക്കുമായി മോദി സര്‍ക്കാര്‍ വായ്പകള്‍ അനുവദിക്കുന്നുണ്ടെങ്കിലും ഈ പദ്ധതിയുടെ ഭാഗമായിട്ടല്ല ജയ് ഷായ്ക്ക് വായ്പ ലഭിച്ചതെന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.ജയ് ഷായുടെ കമ്പനികളിലൊന്നായ ടെമ്പിള്‍ എന്റെര്‍പ്രൈസസ് 2004-ല്‍ നിലവില്‍ വന്ന കമ്പനിയാണ്. പത്ത് വര്‍ഷം നീണ്ട പ്രവര്‍ത്തനത്തിന് ശേഷം 2014-ല്‍ കമ്പനിയുടെ പ്രവര്‍ത്തനലാഭം18.8 ലക്ഷം രൂപയായിരുന്നു.
എന്നാല്‍ 2015-ല്‍ നോണ്‍ ബാങ്കിംഗ് കമ്പനിയായ കിഫ്സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് 15.76 കോടി രൂപ ജയ് ഷായുടെ സ്ഥാപനത്തിന് വായ്പയായി
Your comment?