മുടിയഴകിന് ആയുര്‍വ്വേദ ചികിത്സ : ഡോ. വനജയുടെ മികവ് ശ്രദ്ധേയമാകുന്നു
അടൂര്‍ :താരനും മുടികൊഴിച്ചിലും ഇനി പഴങ്കഥ. സൗന്ദര്യമോഹികള്‍ക്കും മുടിയഴക് കൊതിക്കുന്നവര്‍ക്കും വളരെയധികം പ്രതീക്ഷനല്‍കുന്ന ആയുര്‍വ്വേദത്തിന്റെ അപൂര്‍വ്വ വരദാനമാണ് അടൂര്‍ മാവേലില്‍ ആശുപത്രി. പാരമ്പര്യം കലര്‍ന്ന അറിവാണ് മാവേലില്‍ ഹെയര്‍കെയര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോ. വനജയ്ക്കുള്ളത്. ഓരോവ്യക്തിയുടേയും മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്തിയാണ് ഇവിടുത്തെ ചികിത്സ. ഇത്തരം സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് ശരിയായ കേശസംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടക്കമിട്ട ഈ സ്ഥാപനം ഇന്ന് മുടിയഴക് ആഗ്രഹിക്കുന്നവര്‍ക്ക് സമീപിക്കാവുന്ന, മുടിക്കുവേണ്ടിയുള്ള ആശുപത്രിയായി മാറി.
ആരോഗ്യമുള്ള മുടി ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമാണ്. മുടിക്ക് വേണ്ടത്രപരിചരണം ലഭിക്കാതെപോകുമ്പോള്‍ മുടിയുടെ അഴകും ആരോഗ്യവും ക്രമേണ നഷ്ടപ്പെടുന്നു. താരന്‍, മുടികൊഴിച്ചില്‍, മുടിയുടെ അറ്റംപിളരല്‍, അകാല നര, മുടിയുടെ വരള്‍ച്ച തുടങ്ങിയവ കേശസൗന്ദര്യത്തെ നശിപ്പിക്കുന്ന ഘടകങ്ങളാണ് ഇവയ്ക്ക് മാവേലില്‍ ഹോസ്പിറ്റലില്‍ സ്പെഷ്യല്‍ട്രീറ്റ്മെന്റ് ഒരുക്കിയിരിക്കുന്നു.
തലമുടി കൊഴിയുന്നതിനുള്ള അടിസ്ഥാന കാരണം കണ്ടെത്തി ഫലപ്രദമായ ചികിത്സ നല്‍കുന്ന സീനിയര്‍ ആയുര്‍വ്വേദിക് ഫിസിഷ്യന്‍ ഡോ. വനജയുടെ മികവ് എടുത്ത് ശ്രദ്ധേയമാണ്. ഓരോരുത്തര്‍ക്കും മുടികൊഴിച്ചിലിന് ഇടയാക്കിയ സാഹചര്യം പഠിക്കുകയാണ് ഡോ. വനജയുടെ ചികിത്സാരീതിയുടെ ആദ്യഘട്ടം. പിന്നീട് ഓരോരുത്തര്‍ക്കും അനുയോജ്യമായ ചികിത്സ നിര്‍ദ്ദേശിക്കും. മുടിവളരാതെ നിരാശരായ നിരവധിയാളുകള്‍ക്ക് മാവേലിയിലെ ഡോ. വനജയുടെ ചികിത്സ ഫലപ്രദമായിട്ടുണ്ട്. ജനിതകമായ കാരണങ്ങളാലും ക്ലോറിന്‍ കലര്‍ന്ന വെള്ളം ഉപയോഗിക്കുന്നതുകൊണ്ടും ഉണ്ടാകുന്ന മുടികൊഴിച്ചുലുകള്‍ക്കെല്ലാം മാവേലില്‍ സ്പെഷ്യാലിറ്റിഹോസ്പിറ്റലില്‍ ചികിത്സലഭിക്കും. 30 വയസ്സുമുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകളില്‍ ഉണ്ടാകുന്ന മുടികൊഴിച്ചില്‍ അകറ്റാന്‍ ഡോ. വനജ പ്രത്യേക ചികിത്സ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ സമീപിക്കാവുന്ന ഹോസ്പിറ്റലിന്റെ സാരഥി കിഷോര്‍ മാവേലില്‍ ആണ്.
MARKETING FEATURE
Your comment?