ശാസ്താംകോട്ട :ലോകാരോഗ്യ സംഘടനയുടെയും വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 2017 സെപ്റ്റംബര്‍ 29 ലോകമെമ്പാടും ഹൃദയദിനമായി ആഘോഷിക്കുകയാണ്. ശക്തി പങ്കുവയ്ക്കുക (Share the Power ) എന്നതാണ് ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശം. ആരോഗ്യകരമായ ഭക്ഷണം, അനുയോജ്യമായ വ്യായാമം, ശരിയായ ജീവിതരീതികള്‍ എന്നിവ ജനങ്ങളില്‍ എത്തിക്കുന്നതിനായി ശാസ്താംകോട്ട പത്മാവതി മെഡിക്കല്‍ ഫൌണ്ടേഷന്‍ ഹൃദയ ദിന സന്ദേശ പദയാത്രയും, ബോധവല്‍ക്കരണ ക്ലാസ്സുകളും, മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നു.
ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഹൃദയവാരാചരണം സെപ്റ്റംബര്‍ 28 നു നടത്തുന്ന സന്ദേശ പദയാത്രയോടുകൂടി കൂടി സമാരംഭിക്കുന്നതാണ്. സെപ്റ്റംബര്‍ 28 വ്യാഴാഴ്ച രാവിലെ 8.30 ന് നടത്തുന്ന സന്ദേശ പദയാത്ര ശാസ്താംകോട്ടയില്‍ (വാട്ടര്‍ അതോറിറ്റിക്ക് സമീപം ) ആരംഭിച്ചു പത്മാവതി മെഡിക്കല്‍ ഫൗണ്ടേഷനില്‍ സമാപിക്കുന്നു . റാലിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, റോട്ടറി ക്ലബ് , ലയണ്‍സ് ക്ലബ് , റെഡ്‌ക്രോസ് സൊസൈറ്റി , സ്‌കൂള്‍ കോളേജ് NSS യൂണിറ്റുകള്‍, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ , സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ എന്നിവര്‍ നേതൃത്വം നല്‍കും .
തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനത്തില്‍ ഹൃദ്രോഗ വിദഗ്ദ്ധര്‍ ബോധവത്കരണ ക്ലാസ്സ് നയിക്കും. കുന്നത്തൂര്‍ താലൂക്കിനെ സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള താലുക്കാക്കി മാറ്റുവാന്‍ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളുടെ ആദ്യ ചുവടുവയ്പ്പ് നടക്കും. സമ്പൂര്‍ണ്ണ താക്കോല്‍ദ്വാര ശസ്ത്രക്രിയ വിഭാഗം, പ്രത്യേക അലര്ജി ക്ലിനിക്, ഗൈനക്കോളജി വിഭാഗത്തിന്റെ ഭാഗമായുള്ള IUI ക്ലിനിക്, കാന്‍സര്‍ ക്ലിനിക്, ആര്‍ത്തവവിരാമ ക്ലിനിക്, ഫാമിലി പ്ലാനിങ് ക്ലിനിക് തുടങ്ങിയവയുടെ ഉല്‍ഘാടനം നടക്കും. കേരളാ പോലീസ് ഫാമിലി ഹെല്‍ത്ത് സ്‌കീമില്‍ പത്മാവതി പങ്കുചേര്‍ന്നതിന്റെ പ്രഖ്യാപനവും, ഹൃദയദിന വാര്‍ഷിക പ്രസിദ്ധീകരണമായ ‘പത്മദള’ത്തിന്റെ നാലാമത് എഡിഷന്‍ പ്രകാശനവും ഇതോടൊപ്പം നടക്കും . ലോക ഹൃദയ ദിനമായ സെപ്റ്റംബര്‍ 29 നു പദ്മാവതി ഹാര്‍ട്ട് ഇന്‍സ്റ്റിട്യൂട്ടിന്റെ പത്താം വാര്‍ഷികം പ്രമാണിച്ചു സൗജന്യ ഹൃദ്രോഗ, ഹൃദയ ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പ് നടത്തും.
Your comment?