ഇന്ത്യയില്‍ ആരംഭിച്ച് നാലുമാസത്തിനുള്ളില്‍ യൂബര്‍ ഈറ്റ്സ് ബാംഗളൂരില്‍ ആരംഭിക്കുമെന്ന് യൂബര്‍ഈറ്റ്സ് ഇന്ത്യ മേധാവി ഭാവിക് റാത്തോഡ് പറഞ്ഞു. നഗരത്തിലെ മിക്ക ആളുകളും തങ്ങളുടെ പാചകങ്ങള്‍ക്കപ്പുറത്ത് പുതിയ വിഭവങ്ങള്‍ തേടികണ്ടെത്തുമെന്നാണ് അറിയുന്നത്.
ഞങ്ങളുടെ റസ്റ്റോറന്റ് കമ്മ്യൂണിറ്റി വളരാനും അവര്‍ ഇഷ്ടപ്പെടുന്ന ഭക്ഷണവുമായി ആളുകളെ ബന്ധിപ്പിക്കുന്നതിന് ഒരു വിപുലമായ ഡെലിവറി നെറ്റ്വര്‍ക്കിനെ നിര്‍മ്മിക്കാനും പ്രതിജ്ഞാബദ്ധമാണ്. യൂബര്‍ഈറ്റ്സ് അനായാസമായ ഭക്ഷണ ഡെലിവറിയുടെ പര്യായമാക്കുവാനായി, രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ട ഭക്ഷണത്തിനായി ഒരു ബട്ടണ്‍ അമര്‍ത്തി എളുപ്പത്തില്‍ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ഗുരുഗ്രാമില്‍ ഒരു ചിക്കന്‍ റോള്‍ ഓര്‍ഡര്‍ ചെയ്യണോ അതോ മുംബൈയിലെ വട പാവ് ബംഗളൂരുവിലെ ദോശ എന്നിങ്ങനെ. അതിനായി എല്ലാ ഉപഭോക്താക്കളും യൂബര്‍ ഈറ്റ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഡിഗാസ്, മധുരൈ ഇഡ്ഡലി, ടഫ്ലെസ്സ് തുടങ്ങിയ ബാരിസ്റ്റ, ക്രിസ്പി ക്രെയിമി, ചായ് പോയിന്റ്, ഫ്രെഷ്മെനു തുടങ്ങിയ ദേശീയ ബ്രാന്‍ഡുകളും ബംഗളൂരുവില്‍ ഉപഭോക്താക്കള്‍ക്ക് ഈ സേവനം വഴി ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. കൂടാതെ ബംഗളൂരുവിലെ യുബര്‍ഈറ്റ്സ് ജനറേഷന്‍ മാനേജറായി വാര്‍ത്തിക ബന്‍സലിനെ നിയമിച്ചു. ഈ നിയമനം വഴി ഭക്ഷണശാലകള്‍ക്കും ഡെലിവറി പങ്കാളികള്‍ക്കും പങ്കുചേരാനും ഉപഭോക്താക്കള്‍ക്ക് സന്തോഷകരമായ അനുഭവം നല്‍കാനും അവര്‍ ശ്രദ്ധിക്കും. ദക്ഷിണേന്ത്യന്‍ പ്രഭാതഭക്ഷണം അല്ലെങ്കില്‍ ചൈനീസ് അത്താഴമോ, ഏതുമാകട്ടെ റസ്റ്റോറന്റ് പങ്കാളികള്‍, ഞങ്ങളുടെ സാങ്കേതികവിദ്യ, യൂബര്‍ ഡെലിവറി നെറ്റ്വര്‍ക്കുകളുടെ തികഞ്ഞ സേവനം ഇവയെല്ലാം സംയോജിപ്പിച്ചു എല്ലാവര്‍ക്കും മികച്ച ഭക്ഷണം കണ്ടെത്താനായി യൂബര്‍ ഈറ്റ്സ് ഇവിടെയുണ്ട്. കോരമംഗല, എച്ച്എസ്ആര്‍, ബി.ടി.എം ലേഔട്ടുകളിലെ സര്‍വീസ് ബംഗളൂരുവിലെല്ലാം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജിഎം, ഉബര്‍ ഈറ്റ്സ്, ബാംഗ്ലൂര്‍, വാരിക ബന്‍സാല്‍ പറഞ്ഞു.
ബുക്കിംങ് റൈഡുകള്‍ക്കായി ആളുകള്‍ ഉപയോഗിക്കുന്ന യൂബര്‍ ആപ്ലിക്കേഷനെ അപേക്ഷിച്ച് യൂബര്‍ ഈറ്റ്സ് ആപ്ലിക്കേഷന്‍ വ്യത്യസ്തമാണ്. പുതിയ ആപ്ലിക്കേഷന്‍ പ്രത്യേകമായി നിര്‍മിച്ചിരിക്കുന്നതാണ്. ആപ്പിളിന്റെ സ്റ്റോര്‍ അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ഓര്‍ഡര്‍ ഓണ്‍ലൈനില്‍ ubereats.com നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അതേസമയം, കമ്പനി അടുത്തിടെ ഉബര്‍ ബിസിനസ് എന്ന പേരില്‍ ഒരു പുതിയ സേവനം പ്രഖ്യാപിച്ചു. ദൈനംദിന യാത്ര, രാത്രിയില്‍ ജോലി ചെയ്യുന്നവര്‍ക്കായുള്ള യാത്ര , ഓഫീസ് ഗതാഗതം മുതലായവ പോലുള്ള കാര്യങ്ങള്‍ പ്രാപ്തമാക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ സേവനം.
Your comment?