5:32 pm - Wednesday November 25, 6967

ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്കിന്റെ ബ്രാഞ്ച് അടൂരില്‍

Editor

അടൂര്‍: ആനന്ദകരമായ ബാങ്കിംഗ്, ഇപ്പോള്‍ എല്ലാവര്‍ക്കും… രാജ്യത്തെ ഏറ്റവും വലിയ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളിലൊന്നായി കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലം ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജന വിഭാഗങ്ങളിലേക്ക് സേവനം നല്‍കിവരുന്ന ‘ ഇസാഫ്, ‘ ഇപ്പോള്‍ സ്മാള്‍ ഫിനാന്‍സ് ബാങ്കിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തും ബ്രാഞ്ചുകളാരംഭിച്ച ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്കിന്റെ അടൂര്‍ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ കൂടുതല്‍ വിശാലമാകുന്നതില്‍ ഞങ്ങള്‍ ആനന്ദിക്കുന്നു. നിങ്ങള്‍ക്കൊപ്പം സ്വപ്‌നം കാണാന്‍, നിങ്ങള്‍ക്കൊപ്പം വളരുവാനുള്ള പ്രതിജ്ഞാബദ്ധതയാണ് ബാങ്കിന്റെ ലോഗോയിലൂടെ സാക്ഷ്യപ്പെടുത്തുന്നത്. ഓരോ ജീവിതത്തിനും കരുത്തേകുന്ന, പുരോഗതി സമ്മാനിക്കുന്ന ഒരുകൂട്ടം നവീന സാമ്പത്തിക സേവനങ്ങള്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള ഓരോ വ്യക്തികളിലേക്കും എത്തിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം. ഡോര്‍ ടു ഡോര്‍ ബാങ്കിംഗ്, ഹ്യൂമന്‍ എ.ടി.എം., ഇ-കൊമേഴ്‌സ് സേവനങ്ങള്‍, വീഡിയോകോളിംഗ് തുടങ്ങിയ നിരവധി ആനന്ദകരമായ ബാങ്കിംഗ് സേവനങ്ങളാണ് ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്കുകളിലൂടെ ജനങ്ങളിലേക്കെത്തുന്നു. ഫിക്‌സഡ് ഡെപ്പോസിറ്റിന് 9 ശതമാനവും സേവിംഗ് അക്കൗണ്ടുകള്‍ക്ക് 7 ശതമാനവും നിരക്കിലാണ് പലിശ ലഭിക്കുക എന്നത് ഈ ബാങ്കിന്റെ  പ്രത്യേകത. ഇസാഫ് സ്മാള്‍ ഫിനാന്‍സിംഗ് ബാങ്ക് ഫൗണ്ടര്‍ മാനേജിംഗ് ഡയറക്ടര്‍ & സി.ഇ.ഒ. കെ. പി. പോള്‍തോമസ് ആണ്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ജിഎസ്ടി: നിര്‍ണായക തീരുമാനങ്ങള്‍ നാളെ

ജിയോ ഫീച്ചര്‍ ഫോണ്‍ ബുക്കിങ്: വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ