പ്രധാനമന്ത്രി രാജ്ഭവനിലേക്ക് പോകുന്ന വഴിയില്‍ തെരുവ് വിളക്കുകള്‍ കത്തിയില്ല

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തില്‍നിന്നും രാജ്ഭവനിലേക്ക് വരുന്ന വഴിയില്‍ തെരുവു വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം. തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരാണ് സുരക്ഷാവീഴ്ച ആരോപിച്ച് പ്രതിഷേധിച്ചത്. വെള്ളയമ്പലത്തെ അയ്യങ്കാളി സ്‌ക്വയറിലെ തെരുവു വിളക്കുകളാണ് പ്രവര്‍ത്തിക്കാതിരുന്നത്.
പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിനിടെയാണ് പ്രധാനമന്ത്രി റോഡ് മാര്‍ഗം സഞ്ചരിക്കുന്ന പ്രദേശത്ത് തെരുവുവിളക്ക് കത്തിയില്ല എന്ന ആരോപണവുമായി ബിജെപി നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയത്. വരും ദിവസങ്ങളില്‍ ഇത് തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെയുള്ള ആയുധമായി കൂടി ബിജെപി ഉപയോഗിച്ചേക്കാം.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കാനായാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. ഇന്നു രാത്രി രാജ്ഭവനില്‍ തങ്ങിയശേഷം വെള്ളിയാഴ്ച രാവിലെ 10.30ന് വിഴിഞ്ഞത്തെത്തും. എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെയാകും അദ്ദേഹം സ്വീകരിക്കുക. പ്രധാനമന്ത്രി തങ്ങുന്ന രാജ്ഭവന് സമീപമാണ് വെളിച്ചമില്ലാതിരുന്ന അയ്യങ്കാളി സ്‌ക്വയര്‍.
Your comment?