അടൂരില്‍ സൂപ്പര്‍ റിയാലിറ്റി എക്‌സ്‌പോ തുടങ്ങി :റോബോട്ടിക് ജുറാസിക് പാര്‍ക്കും,അലാവുദ്ദീനും അത്ഭുതവിളക്കും കാണാന്‍ തിരക്കേറുന്നു

അടൂര്‍:ത്രീ ഡിക്സ്റ്റി ഡിഗ്രി സൂപ്പര്‍ റിയാലിറ്റി എക്‌സ്‌പോ വടക്കടത്തുകാവില്‍ തുടങ്ങി.ഏറത്ത് ഗ്രാമപ്പഞ്ചയത്ത് ഓഫീസിനു സമീപത്തുള്ള മൈതാനത്താണ് എക്‌സ്‌പോ നടക്കുന്നത്. പത്തനാപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഗ്രി ടെക് ഗ്രീന്‍ ടെക്‌നോളജി ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്ന സ്ഥാപനവും റഷ്യന്‍ കമ്പനിയായ ഫുള്‍ ഡോം.പ്രൊ എന്നിവര്‍ ചേര്‍ന്നാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിധിയുടെയും റോബോട്ടിക്‌സിന്റെയും സഹായത്തോടെ തയ്യാറാക്കിയിരിക്കുന്ന വിനോദ വിസ്മയം എക്‌പോയിലുണ്ടാകും.റോബോട്ടിക് ജുറാസിക് പാര്‍ക്ക്,അലാവുദ്ദീനും അത്ഭുതവിളക്കും മോബിഡിക്ക്, പീറ്റര്‍ പാന്‍ തുടങ്ങിയവയും ഉണ്ടാകും. കൂടാതെ ഭക്ഷണ ശാലയും പ്രവര്‍ത്തിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് മൂന്നു മുതല്‍ രാത്രി 10 വരെ എക്‌സ്‌പോ പ്രവര്‍ത്തിക്കും. എക്‌സ്‌പോ മാനേജര്‍ കെ.പ്രകാശ് കുമാര്‍, മാനേജിങ് പാര്‍ട്ണര്‍ മുഹമ്മദ് ഇര്‍ഷാദ്
Your comment?