കടമ്പനാട് ബസ് അപകടം: കൊടും വളവില്‍ 95 കിലോമീറ്റര്‍ വേഗത: ബസ്സിന്റെ ഫിറ്റ്‌നസ് റദ്ദാക്കി
അടൂര്‍: കടമ്പനാട് കല്ലുകുഴിയില്‍ വിനോദയാത്രയ്ക്ക് പോയ ബസ് മറിഞ്ഞത്. അപകടത്തിന് മുമ്പ് ബസ് 95 കിലോമീറ്റര്‍ വേഗതയില്‍ ആണെന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വ്യക്തമായി. ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ഫിറ്റ്‌നസും റദ്ദാക്കിയത്.
അരുണ്‍ സജിയുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍.അമിത വേഗതയില്‍ അശ്രദ്ധമായി വാഹനം ഓടിച്ചെന്നുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തെലിലാണ് നടപടി. ബസിന്റെസ്പീഡ് ഗവര്‍ണറില്‍ വേഗം 95 കിലോമീറ്റര്‍ എന്നാണ് ക്രമപ്പെടുത്തിയിരുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.
Your comment?