ബ്ലോക്ക് ക്ഷീര സംഗമവും പക്ഷി – മൃഗ പ്രദര്‍ശനവും നാളെ മുതല്‍ തെങ്ങമത്ത്
അടൂര്‍: പറക്കോട് ബ്ലോക്ക് ക്ഷീര സംഗമവും പക്ഷി – മൃഗ പ്രദര്‍ശനവും 17 മുതല്‍ 19 വരെ തെങ്ങമത്ത് നടക്കും. ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീര വികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ചെറുകുന്നം ക്ഷീരസംഘത്തിന്റെ സഹകരണത്തോടെ നടക്കുന്ന ക്ഷീര സംഗമത്തോടനുബന്ധിച്ച് പക്ഷിമൃഗ പ്രദര്‍ശനം, കന്നുകാലി പ്രദര്‍ശന മല്‍സരം, ജീവനക്കാര്‍ക്കുള്ള ശില്‍പ്പശാല, സ്‌കൂള്‍ കുട്ടികള്‍ക്കായുളള സ്റ്റഡന്റ്‌സ് ഡയറി ക്ലബ് ഉദ്ഘാടനം, ഡയറി ക്വിസ്, ക്ഷീര വികസന സെമിനാര്‍, എക്‌സിബിഷന്‍ എന്നിവ നടക്കും. 17 ന് വ്യാഴാഴ്ച രാവിലെ 9 ന് നടക്കുന്ന ക്ഷീര സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസിധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്തംഗം എ പി സന്തോഷ് അധ്യക്ഷനാകും. കന്നുകാലി പ്രദര്‍ശന മല്‍സരം പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് ഉദ്ഘാടനം ചെയ്യും.
18 ന് വെള്ളി രാവിലെ 10 ന് ജില്ലാ കലക്ടര്‍ എസ് പ്രേംകുമാര്‍ സ്റ്റുഡന്റ്‌സ് ഡയറി ക്ലബ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ ആര്യാ വിജയന്‍ അധ്യക്ഷനാകും. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വ യൂണിഫോം വിതരണം ചെയ്യും. 11.30 ന് വിദ്യാഭ്യാസ സെമിനാര്‍, 2 മുതല്‍ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ഡയറി ക്വിസ്, 19 ന് ശനിയാഴ്ച രാവിലെ 9 ന്യൂഡല്‍ഹി ക്ഷീര വികസന സെമിനാര്‍ നടക്കും. 11 ന് നടക്കുന്ന സമാപന സമ്മേളനം ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. വാര്‍ത്ത സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസിധരന്‍പിള്ള, വൈസ് പ്രസിഡന്റ് എം പി മണിയമ്മ, ക്ഷീര വികസന ഓഫീസര്‍ കെ പ്രദീപ്കുമാര്‍, സി ആര്‍ ദിനരാജ് എന്നിവര്‍ വിശദീകരിച്ചു.
Your comment?