350 ബ്രാഞ്ചുകളുമായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ദുബായ് സത്‌വ കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് സെന്റര്‍

Editor

ദുബായ്: ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവില്‍ പ്രമുഖ സ്ഥാനത്തെത്തിയ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് ആഗോള തലത്തില്‍ 350 കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് സെന്ററുകളുമായി ജൈത്രയാത്ര തുടരുന്നു. ദുബായിലെ സത്വയില്‍ ആരംഭിച്ച അവരുടെ 350-ാമത് കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് സെന്റര്‍ യുഎഇയിലെ ഫിലിപ്പീന്‍സ് അംബാസിഡര്‍ അല്‍ഫോന്‍സോ ഫെര്‍ഡിനാന്‍ഡ് എ. വേര്‍ ഉദ്ഘടാനം ചെയ്തു.

ഫിലിപ്പീന്‍സ് സ്വാതന്ത്ര ദിനത്തിന്റെ തലേ ദിവസമായ ജൂണ്‍ 11 ന് ?350-ാമത് കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് സെന്റര്‍ എന്ന നാഴിക കല്ലിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുള്ളതായി ഉദ്ഘാടനം നിര്‍വ്വഹിച്ച അല്‍ഫോന്‍സോ ഫെര്‍ഡിനാന്‍ഡ് എ. വെര്‍ പറഞ്ഞു. ലുലു എക്‌സ്‌ചേഞ്ചും ഫിലിപ്പീന്‍സ് ജനതയും തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രതിഫലനമാണിത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഒരു ഇന്റര്‍നാഷണല്‍ ധനകാര്യ സ്ഥാപനമെന്ന നിലയില്‍, ഏക്കാലവും ഓര്‍മ്മിക്കപ്പെടുന്ന വളര്‍ച്ചയുടെ നേട്ടമാണ് ഞങ്ങളുടെ 350-ാമത് കസ്റ്റമര്‍ എന്‍?ഗേജ്‌മെന്റ് സെന്റര്‍ എന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു. എന്നും ഉപഭോക്താക്കളുടെ ആവശ്യത്തിന് ഒരുപടി മുന്നില്‍ നില്‍ക്കുന്ന ലുലു എക്‌സ്‌ചേഞ്ചിന്റെ ഈ നേട്ടം അവര്‍ക്കായി സമര്‍പ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് കീഴിലുള്ള യുഎഇ ഡിവിഷനായ ലുലു എക്‌സ്‌ചേഞ്ചിന് കീഴിലെ 135-ാമത്തെ കസ്റ്റമര്‍ എന്‍?ഗേജ്‌മെന്റ് സെന്ററാണ് ദുബായിലെ സത് വയില്‍ തുറന്നത്.
കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് സെന്റര്‍ വഴിയുള്ള സേവനങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ സേവനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനരീതിയുടെ വിജയമാണ് കമ്പനിയുടെ ഈ വളര്‍ച്ച. 2009-ല്‍ ആരംഭിച്ച ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ഇന്ന് 10-ലധികം രാജ്യങ്ങളിലായി വികസിച്ചു വരുന്ന സ്ഥാപനമാണ്. കമ്പനിയുടെ ഡിജിറ്റല്‍ പേയ്മെന്റ് സൊല്യൂഷനായ ലുലു മണി ആപ്പ് ഉള്‍പ്പെടെ സാമ്പത്തിക സേവന മേഖലയില്‍ ഡിജിറ്റല്‍ രംഗത്തും കമ്പനി ഇപ്പോള്‍ മുന്‍നിരയിലാണ്. ലുലു മണി ആപ്പ് യുഎഇയിലെ മികച്ച റെമിറ്റന്‍സ് ആപ്പുകളില്‍ ഒന്നായി ഇതിനകം സ്വീകരിക്കപ്പെട്ടിട്ടുള്ളതാണ്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.

ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയുട്ടില്‍ ഓര്‍ബിറ്റല്‍ അതെറെക്ടമി ചികിത്സക്കു തുടക്കം

ബിനോയ് തോമസിന്റെ കുടുംബത്തിന് വീടുവച്ചു നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ