ഹൃദയധമനിയില്‍ കാല്‍ഷ്യം ബ്ലോക്കിന് ഷോക് വേവ് ചികിത്സയുമായി അടൂര്‍ ലൈഫ് ലൈന്‍
അടൂര്‍: ഹൃദയ ധമനിയില്‍ ഉണ്ടാകുന്ന കാല്‍ഷ്യം ബ്ലോക്കിന് ഷോക് വേവ് ചികിത്സ വിജയകരമായി അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി നടപ്പാക്കി. ഹൃദയത്തിലെ കൊറോണറി രക്തധമനികളിലെ കാല്‍ഷ്യം അടിഞ്ഞു കൂടിയുള്ള ബ്ലോക്കുകള്‍ സര്‍ജറി കൂടാതെ ആന്ജിയോപ്ലാസ്റ്റി വഴി നീക്കം ചെയ്യുന്നതിനായുള്ള നൂതന ചികിത്സാരീതിയായ ഇന്‍ട്രാ വാസ്‌ക്കുലാര്‍ ലിത്തോ ട്രിപ്‌സി (IVL) ഉപയോഗിച്ചു ള്ളതാണ് ഈ ചികിത്സാരീതി.
ലൈഫ് ലൈന്‍ ഹാര്‍ട് ഇന്‍സ്റ്റിട്യൂട്ടിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്ഡിയോളജിസ്‌റ്മാരായ ഡോ സാജന്‍ അഹമ്മദ്, ഡോ ശ്യാം ശശിധരന്‍, ഡോ വിനോദ് മണികണ്ഠന്‍, ഡോ കൃഷ്ണമോഹന്‍, ഡോ ചെറിയാന്‍ ജോര്‍ജ്, ഡോ ചെറിയാന്‍ കോശി എന്നിവര്‍ അടങ്ങുന്ന ടീമാണ് 78 വയസ്സും 58 വയസും ഉള്ള രണ്ടു രോഗികള്‍ക്കു ഈ ചികിത്സ വിജയകരമായി നടത്തിയത്.
നിര്‍മിത ബുദ്ധി (AI) ഉപയോഗിക്കുന്ന അള്‍ട്രിയോണ്‍ OCT (ഒപ്റ്റിക്കല്‍ കൊഹിയെറെന്‍സ് ടോമോഗ്രാഫി) എന്ന കാമറയിലൂടെ കാല്‍ഷ്യം കാണുകയും അള്‍ട്രാസൗണ്ട് കിരണങ്ങള്‍കൊണ്ട് കാല്‍ഷ്യം ബ്ലോക്കുകളെ പൊടിക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്ന ഈ ചികിത്സ ഫലപ്രദവും സുരക്ഷിതവും ആണെന്ന് ലൈഫ് ലൈന്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ സാജന്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത് മൂലം ഏറ്റവും ശാസ്ത്രീയമായ ചികിത്സ രോഗികള്‍ക്കു നല്‍കാനാകും എന്നദ്ദേഹം പറഞ്ഞു.
Your comment?