പഴകുളം പുന്തലവീട്ടില്‍ ദേവീക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോത്സവം

Editor

പഴകുളം: പുന്തലവീട്ടില്‍ ദേവീക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോത്സവം മാര്‍ച്ച് 14 മുതല്‍ 22 വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ആര്‍.സുരേഷ് പറഞ്ഞു. 17 മുതല്‍ 22 വരെ നടക്കുന്ന മഹാ അന്നദാനത്തിന് മുന്നോടിയായുള്ള കലവറ നിറയ്ക്കല്‍ 10 ന് വൈകിട്ട് മൂന്നു മണി മുതല്‍ ക്ഷേത്രത്തിന്റെ വിവിധ കരകളില്‍ നടക്കും. 14 ന് പകല്‍ 2 ന് പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നും താഴികക്കുട ഘോഷയാത്ര ആരംഭിക്കുന്നു. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് 6.30 ന് പഴകുളം ജംഗ്ഷനിലെത്തി മുത്തുക്കുടയുടെയും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിച്ചേരും. 16 ന് വൈകിട്ട് 6.45 ന് ആചാര്യവരണത്തോടെ പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കമാകും. രാത്രി 7 ന് ഭജന്‍സ് നടക്കും. 17 ന് രാവിലെ 8 ന് ഗണപതി പൂജ, മുളപൂജ 8.30 മുതല്‍ ഭാഗവത പാരായണം,വൈകിട്ട് 6.45 ന് മുള പൂജ , ഭഗവതിസേവ എന്നിവയും 7.30 മുതല്‍ തിരുവാതിരയും നടക്കും.18 ന് രാവിലെ 8 ന് മുളപൂജ ,8.30 മുതല്‍ ഭാഗവത പാരായണം, ശ്വശാന്തി ഹോമം വൈകിട്ട് 7 ന് ഭഗവതിസേവ, മഹാസുദര്‍ശന ഹോമം എന്നിവ നടക്കും. 19 ന് രാവിലെ 8 ന് മുളപൂജ ,8.30 ന് അത്ഭുത ശാന്തി ഹോമം, സുകൃത ഹോമം, വൈകിട്ട് 7 ന് ഭഗവതിസേവ, 7.30 ന് ഫ്യൂഷന്‍ തിരുവാതിര എന്നിവ നടക്കും.

20 ന് രാവിലെ 8.30 ന് വിഷ്ണു പുജ ,വൈകിട്ട് 7 ന് ഭഗവതിസേവ, രാത്രി 7.30 ന് തിരുവാതിര എന്നിവ നടക്കും.21 ന് 8 ന് മുളപൂജ ,വൈകിട്ട് 6.35 ന് ജലദ്രോണി പൂജ, കുംഭേശകര്‍ക്കരി പൂജ, ശയ്യാ പൂജ, ജീവകലശ പൂജ, പരികലശ പൂജ രാത്രി 7.30 ന് കൈകൊട്ടിക്കളി എന്നിവ നടക്കും. 22 ന് രാവിലെ 6 ന് ആചാര്യ ശ്രേഷ്ഠരെ സ്വീകരിക്കല്‍, 7.30 ന് മരപ്പാണി രാവിലെ 9.40 നും 11.40 നും ഇടയില്‍ മകം നക്ഷത്രം ഇടവം രാശി ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പുനഃപ്രതിഷ്ഠ നടക്കും.11.45 ന് സമര്‍പ്പണ സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ഉപദേശക സമിതി പ്രസിഡന്റ് ആര്‍.സുരേഷ് അധ്യക്ഷത വഹിക്കും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം ജി.സുന്ദരേശന്‍ നമസ്‌ക്കാര മണ്ഡപ സമര്‍പ്പണവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.എ.അജികുമാര്‍ യക്ഷിയമ്പല സമര്‍പ്പണവും നിര്‍വ്വഹിക്കും.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ ഗണപതിയമ്പല സമര്‍പ്പണം നിര്‍വ്വഹിക്കും. യോഗീശ്വരക്ഷേത്രം ക്ഷേത്രം തന്ത്രി ജി.രാജീവ്കുമാര്‍ സമര്‍പ്പിക്കും. സപ്താഹ ആചാര്യ ഭക്തപ്രിയ രമാദേവി തൃപ്പൂണിത്തറ അനുഗ്രഹ പ്രഭാഷണം നടത്തും. വൈകിട്ട് 6.45 ന് എം.കെ അരവിന്ദന്‍ പ്രഭാഷണം നടത്തും. രാത്രി 8 ന് തിരുവനന്തപുരം സരിഗയുടെ മെഗാ കോമഡി ഷോയും നടക്കുംമെന്ന് ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി എ.ആര്‍. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് ബിനോയ് വിജയന്‍, നിര്‍മ്മാണ സമിതി ചെയര്‍മാന്‍ ജെ. മനോഹരന്‍പിള്ള, ഉപദേശക സമിതിയംഗം എസ്. ഗണേശ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ലൈഫ് ലൈന്‍ ആശുപത്രിയുടെ മള്‍ട്ടി സ്‌പെഷ്യല്‍റ്റി സംവിധാനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം

വിരമിച്ച മാഷിന് ‘വേഗ വരയാദരവ് ‘ ഒരുക്കി സ്പീഡ് കാര്‍ട്ടൂണിസ്റ്റ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ