സ്‌കൂട്ടര്‍ യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു
അടൂര്‍: തലയിലൂടെ വാഹനം കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു.അടൂര്‍ മേലൂട് തടവിളയില്‍ റെജിമോന്റേയും കെ.വത്സമ്മയുടെയും മകന്‍ ആര്‍. റെനിമോന്‍(20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കെ.പി.റോഡില്‍ പറക്കോട് ജങ്ഷനു സമീപം വച്ചായിരുന്നു അപകടം. ഒരു ബസിന്റെ ചക്രം കയറിയിറങ്ങിയതായിട്ടാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ ഇത് ഏത് വാഹനത്തിന്റേതാണ് എന്ന് സ്ഥിരീകരിക്കാന്‍ പോലീസിനായിട്ടില്ല. അടൂര്‍ എസ്.എന്‍.ഐ.ടി.യിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു റെനി മോന്‍. ക്ലാസ് കഴിഞ്ഞ് തിരികെ അടൂരിലേക്ക് വരുമ്പോഴാണ് അപകടം.
Your comment?