വിദ്യാലയമികവ് കുട്ടികളുടെ മികവായി മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
അടൂര്‍: വിദ്യാലയമികവ് കുട്ടികളുടെ മികവായി മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ പരമാവധി ചെയ്യുമ്പോള്‍ നല്ല വിജ്ഞാന സമൂഹമായി കുട്ടികള്‍ മാറണമെന്നും ചിറ്റയം കൂട്ടിച്ചേര്‍ത്തു. 2022 – 23 സാമ്പത്തിക വര്‍ഷത്തെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍നിന്നും 40 ലക്ഷം രൂപ ഉപയോഗിച്ചാണ് 14 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മ്മിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവിക്കുഞ്ഞമ്മ അധ്യക്ഷത വഹിച്ചു.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മക്കുറുപ്പ്, വൈസ് പ്രസിഡന്റ് മനു, പി റ്റി എ പ്രസിഡന്റ് അഡ്വ കെ ബി രാജശേഖരക്കുറുപ്പ്, പി റ്റി എ വൈസ് പ്രസിഡന്റ് സുനില്‍ മൂലയില്‍, എസ് എം സി ചെയര്‍മാന്‍ കെ ഹരിപ്രസാദ്,
പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി ആര്‍ ഗിരീഷ്, ഹെഡ്മിസ്ട്രസ് സന്തോഷ് റാണി,അധ്യാപകരായ അമ്പിളി ഭാസ്‌കര്‍, ജി രവീന്ദ്രക്കുറുപ്പ്, കണിമോള്‍, ആര്‍. ദിലികുമാര്‍, ഡി ഉദയന്‍പിള്ള, ഉഷ. സി. ജെ . തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Your comment?