രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമണം
അടൂര്‍: രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമണം. കെ.പി.റോഡില്‍ സെന്‍ട്രല്‍ ജങ്ഷനു സമീപം കിഴക്കേ പുത്തന്‍വീട്ടില്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ബാഗ് ബസാര്‍,ലില്‍ കബ്സ് എന്നീ വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെയാണ് അക്രമം നടന്നത്. രണ്ട് കടകളുടേയും ഷട്ടറിനു മുമ്പില്‍ സ്ഥാപിച്ചിരുന്ന കണ്ണാടി ചില്ലുകള്‍ അടിച്ചു പൊട്ടിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിന് ഒരു ബൈക്കില്‍ എത്തിയ ഹെല്‍മെറ്റ് ധരിച്ച രണ്ട് പേരാണ് ഒരു പ്രകോപനവുമില്ലാതെ ചില്ല് തകര്‍ത്തത്. ചില്ല് തകര്‍ക്കുന്ന ദൃശ്യം കടയില്‍ സ്ഥാപിച്ചിരുന്ന സി.സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്. അടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Your comment?