‘എന്നെ വെറുതേ വിവാദങ്ങളിലേക്കു വലിച്ചിഴച്ച് ഉപദ്രവിക്കരുത്!’ഗണേഷ്‌കുമാര്‍
തിരുവനന്തപുരം: 22 വര്‍ഷം മുന്‍പ് അച്ഛന്റെ പകരക്കാരനായി ആദ്യമായി മന്ത്രിക്കസേരയിലെത്തിയ ഗണേഷ് ആ തവണ 22 മാസത്തിനു ശേഷം കുറ്റവിമുക്തനായ അച്ഛനു വേണ്ടി സ്ഥാനമൊഴിഞ്ഞു. രണ്ടര വര്‍ഷം കാത്തിരുന്നു കിട്ടിയ മന്ത്രിക്കസേരയില്‍ ഇനി രണ്ടര വര്‍ഷം തികച്ചില്ല. എങ്കിലും, മന്ത്രിയായപ്പോഴെല്ലാം പ്രവര്‍ത്തനം കൊണ്ടും വിവാദങ്ങള്‍ കൊണ്ടും നിറഞ്ഞു നിന്ന ഗണേഷ് ഇത്തവണ മന്ത്രിസ്ഥാനം ഉറപ്പിച്ച ശേഷം ആദ്യം പറഞ്ഞ വാചകം ഇങ്ങനെ: ‘എന്നെ വെറുതേ വിവാദങ്ങളിലേക്കു വലിച്ചിഴച്ച് ഉപദ്രവിക്കരുത്!’
സിനിമയില്‍ സജീവമായി നിന്ന കാലത്താണ് 2001 ല്‍ കേരള കോണ്‍ഗ്രസ് (ബി) സ്ഥാനാര്‍ഥിയായി ഗണേഷ് പത്തനാപുരത്തു രാഷ്ട്രീയത്തിന്റെ മേക്കപ്പിട്ടത്. പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 5 തവണ പത്തനാപുരത്തെ പ്രതിനിധീകരിച്ചപ്പോള്‍ മൂന്നാം തവണയാണ് മന്ത്രിക്കുപ്പായം. ആദ്യ തവണ ആന്റണി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി ആ മേഖലയില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടു വന്നു. രണ്ടാം തവണ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വനം, സിനിമ മന്ത്രിയായപ്പോള്‍ സിനിമ മേഖലയില്‍ നവീകരണത്തിന്റെ കാലമായിരുന്നു. എല്‍ഡിഎഫിലെത്തിയപ്പോള്‍ ആദ്യ തവണ എംഎല്‍എയായി നില്‍ക്കേണ്ടിവന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ ഒരു എംഎല്‍എ മാത്രമുള്ള ഘടക കക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കാനുള്ള തീരുമാനമുണ്ടായപ്പോള്‍ തന്നെ ഗണേഷ് മന്ത്രിപദം ഉറപ്പിച്ചിരുന്നു.ന്മവകുപ്പു പ്രഖ്യാപിച്ചശേഷം കൂടുതല്‍ പറയാം ഗതാഗത വകുപ്പാണോയെന്ന് ഉറപ്പു പറഞ്ഞിട്ടില്ല. ആണെങ്കില്‍ മെച്ചപ്പെടുത്താന്‍ ചില ആശയങ്ങളുണ്ട്. കെഎസ്ആര്‍ടിസിയെ പെട്ടെന്നു ലാഭത്തിലാക്കാമെന്ന മണ്ടത്തരമൊന്നും പറയുന്നില്ല. മുഖ്യമന്ത്രിയുടെ പിന്തുണയോടെ തൊഴിലാളിപ്രശ്‌നങ്ങള്‍ പരിഹരിക്കാനും നഷ്ടം കുറയ്ക്കാനും ശ്രമിക്കും. അഭിനയം മുഖ്യമന്ത്രി അനുവദിച്ചാല്‍ മാത്രം തുടരും. -കെ.ബി.ഗണേഷ്‌കുമാര്‍ വീണ്ടും അമരത്ത് കടന്നപ്പള്ളി തിരുവനന്തപുരം ന്മ മന്ത്രി പദത്തിനായുള്ള കാത്തിരിപ്പ് രാമചന്ദ്രന്‍ കടന്നപ്പള്ളിക്കു പുതുമയല്ല. 1980ല്‍ ഇരിക്കൂറില്‍ നിന്ന് എംഎല്‍എ ആയെങ്കിലും ആദ്യമായി മന്ത്രിയായത് 29 വര്‍ഷങ്ങള്‍ക്കു ശേഷമാണ്; അതും വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ മൂന്നാം വര്‍ഷത്തില്‍. ജി.സുധാകരന്‍ കൈവശം വച്ചിരുന്ന ദേവസ്വം വകുപ്പില്‍ വിവാദങ്ങള്‍ നിറഞ്ഞതോടെയാണ് 2009ല്‍ ആ വകുപ്പ് നല്‍കി കടന്നപ്പള്ളിയെ മന്ത്രിസഭയിലെടുക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. 2016ല്‍ കാത്തിരിപ്പു കൂടാതെ മന്ത്രിസ്ഥാനം തുടക്കം മുതല്‍ സ്വന്തമാക്കി. മൂന്നാം തവണ മന്ത്രിയാകുന്നതു രണ്ടര വര്‍ഷം ഇടവേളയ്ക്കു ശേഷം.
Your comment?