ഗണിതത്തിനും നൊബേല്‍ പ്രൈസ് കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: എ ഷിബു ഐഎഎസ്
പത്തനംതിട്ട: ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തിനും നോബല്‍ പ്രൈസ് കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഷിബു എ.ഐ എ എസ് അഭിപ്രായപ്പെട്ടു.
നൊബേല്‍ ഫോര്‍ മാത്സ് ഇന്റര്‍നാഷണല്‍ സൈന്‍ ക്യാമ്പയിന്‍ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് പന്തളം എമിനന്‍സ് പബ്ലിക് സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്.
എമിനന്‍സ് പബ്ലിക് സ്‌കൂള്‍ ചെയര്‍മാന്‍ പി എം ജോസ് അധ്യക്ഷത വഹിച്ചു. നൊബേല്‍ ഫോര്‍ മാത്സ് ഇന്റര്‍നാഷണല്‍ സൈന്‍ ക്യാമ്പയിന്‍ ചെയര്‍മാന്‍ ജിതേഷ്ജി മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തില്‍ സോബി എസ് മാത്യു സ്വാഗതവും
ചീഫ് കോര്‍ഡിനേറ്റര്‍ എല്‍ സുഗതന്‍ നന്ദിയും പറഞ്ഞു. എമിനന്‍സ് സ്‌കൂള്‍ മാനേജര്‍ എലിസബത്ത് ജോസ്, എമിനന്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ: ആനി മാത്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു .
Your comment?