സംസ്ഥാന എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ മെറിറ്റ് അവാര്‍ഡ് ഇവന്റ് നവംബര്‍ 11 ന് പത്തനംതിട്ടയില്‍ ജിതേഷ്ജി ഉദ്ഘാടനം ചെയ്യും

Editor

പത്തനംതിട്ട: കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് സ്റ്റാഫ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാക്കമ്മറ്റി സംഘടിപ്പിക്കുന്ന എസ് എസ് എല്‍ സി / പ്ലസ് ടു മെറിറ്റ് അവാര്‍ഡ് ഇവന്റ് ദേശീയ വിദ്യാഭ്യാസദിനത്തില്‍ (2023 നവംബര്‍ 11 ശനിയാഴ്ച്ച രാവിലെ 9:30 ന് ) ലോകത്തിലെ ഏറ്റവും വേഗതയേറിയ പെര്‍ഫോമിംഗ് ചിത്രകാരനും ഇന്‍സ്റ്റഗ്രാമില്‍ 20 മില്യനിലേറെ പ്രേക്ഷകരെ നേടിയ ആദ്യമലയാളിയും വിഖ്യാത ബ്രയിന്‍ പവര്‍ & ജി കെ ഗുരുവുമായ ജിതേഷ്ജി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട വൈ എം സി എ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ( KSESA ) ജില്ലാ പ്രസിഡന്റ് എസ്. അജി അദ്ധ്യക്ഷത വഹിക്കും. ഡപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ വി എ സലിം പുരസ്‌കാരസമര്‍പ്പണം നിര്‍വഹിക്കും.

കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ( KSESA ) സംസ്ഥാന പ്രസിഡന്റ് ടി സജുകുമാര്‍ വിശിഷ്ടാതിഥി ആയിരിക്കും.പത്തനംതിട്ട അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ രാജീവ് ബി നായര്‍, കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി ഡി പ്രസാദ്, വിമുക്തി മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അഡ്വ ജോസ് കളീക്കല്‍ , കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഷാബു തോമസ്, കെ എസ് ഇ എസ് എ സംസ്ഥാന കൗണ്‍സിലര്‍ എന്‍ പ്രവീണ്‍, എക്‌സൈസ് എംപ്ലോയീസ് സഹകരണസംഘം പ്രസിഡന്റ് ആര്‍ എസ് ഹരിഹരനുണ്ണി, കേരള സ്റ്റേറ്റ് എക്‌സൈസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് റ്റി ജെയിംസ്, കെ എസ് ഇ എസ് എ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് മനോജ്, കെ എസ് ഇ എസ് എ ജില്ലാ വൈസ് പ്രസിഡന്റ് ഗീതാലക്ഷ്മി എ.എസ് എന്നിവര്‍ പ്രസംഗിക്കും. കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ അയൂബ് ഖാന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ബി സുഭാഷ് കുമാര്‍ നന്ദിയും പറയും.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സി ഗോപിനാഥന്റെ ‘വാക്കുകളുടെ ദേശാടനം’പുസ്തകം പ്രകാശനമായി

കരിക്കനേത്ത് സില്‍ക്ക് ഗലേറിയില്‍ മോഷണം: അന്തര്‍ സംസ്ഥാന മോഷ്ടാകള്‍ പിടിയില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ