13 സര്‍ക്കാര്‍, സ്വാശ്രയ നഴ്‌സിങ് കോളജുകളിലും ഇക്കൊല്ലം തന്നെ ബിഎസ്സി നഴ്‌സിങ് പ്രവേശനം
![](https://adoorvartha.com/wp-content/uploads/2021/09/veena.jpg)
തിരുവനന്തപുരം: പുതുതായി ആരംഭിക്കുന്ന 13 സര്‍ക്കാര്‍, സ്വാശ്രയ നഴ്‌സിങ് കോളജുകളിലും ഇക്കൊല്ലം തന്നെ ബിഎസ്സി നഴ്‌സിങ് പ്രവേശനം നടത്തുമെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വര്‍ധിപ്പിച്ച സീറ്റുകളില്‍ അലോട്‌മെന്റ് നടത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഒക്ടോബര്‍ 31 വരെ പ്രവേശനം നടത്താന്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനകം പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷന്‍ മുഖേന പുതുതായി ആരംഭിക്കുന്ന കോളജുകളിലേക്കു മാറാന്‍ അവസരം നല്‍കും. പ്രവേശന തീയതി ദീര്‍ഘിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്ലാസ് ആരംഭിക്കുന്ന ഷെഡ്യൂളിലും മാറ്റമുണ്ടാകും. പുതുതായി 820 സീറ്റുകളാണ് അനുവദിച്ചത്. പ്രൈവറ്റ് നഴ്‌സിങ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് വി.സജിയും സെക്രട്ടറി അയിര ശശിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
Your comment?