ഒമാനില്‍നിന്നും ചെന്നൈയിലെത്തിയ ഒറ്റ വിമാനത്തില്‍ കള്ളക്കടത്തുകാര്‍ 113

Editor

ചെന്നൈ: നികുതി വെട്ടിച്ച് സ്വര്‍ണവും ഇലക്ട്രോണിക് ഉല്‍പന്നങ്ങളും മറ്റും കടത്താന്‍ കൂട്ടുനിന്നതിന് വിമാനത്തിലെ 186 യാത്രക്കാരില്‍ 113 പേര്‍ക്കെതിരെയും കസ്റ്റംസ് കേസെടുത്തു. മസ്‌കത്തില്‍നിന്നെത്തിയ ഒമാന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരില്‍നിന്ന് 14 കോടിയോളം രൂപയുടെ വസ്തുക്കളാണു പിടിച്ചത്. കള്ളക്കടത്തുസംഘം കമ്മിഷന്‍, ചോക്കലേറ്റ്, പെര്‍ഫ്യൂം തുടങ്ങിയവ വാഗ്ദാനം ചെയ്താണ് യാത്രക്കാരെ സ്വാധീനിച്ചത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ 186 പേരെയും തടഞ്ഞുവച്ചു പരിശോധിച്ച് കള്ളക്കടത്ത് പിടികൂടുകയായിരുന്നു. 13 കിലോ സ്വര്‍ണം ബിസ്‌കറ്റ്, മിശ്രിതം, സ്പ്രിങ്വയര്‍ തുടങ്ങി പല രൂപത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി.

120 ഐഫോണുകള്‍, 84 ആന്‍ഡ്രോയ്ഡ് ഫോണുകള്‍, വിദേശ സിഗരറ്റ്, കുങ്കുമപ്പൂവ്, ലാപ്‌ടോപ്പുകള്‍ എന്നിവ സ്യൂട്ട്‌കേസുകളുടെയും ബാഗുകളുടെയും രഹസ്യ അറകളിലായിരുന്നു. 113 പേരെയും ജാമ്യത്തില്‍ വിട്ടു.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.

കപ്പലില്‍ ദുബായില്‍ നിന്ന് കേരളത്തില്‍ എത്താന്‍ 10000 രൂപ

ഏനാത്ത് 7 വയസുകാരനെ കൊന്ന് പിതാവ് തൂങ്ങി മരിച്ച നിലയില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ