വീണ്ടും കോവിഡ് വകഭേദം, ജീനോം സീക്വന്‍സിങ് വേണം

Editor

ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം ചേര്‍ന്നു. കോവിഡ് പോസിറ്റീവായവരുടെ ജീനോം സ്വീക്വന്‍സിങ്ങിന്റെ വിവരങ്ങള്‍ ക്രോഡീകരിച്ച് കൃത്യമായി നിരീക്ഷിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ലോകത്ത് പുതിയതായി കണ്ടെത്തിയ വകഭേദങ്ങളുമായി സാമ്യമുണ്ടോയെന്നു പരിശോധിക്കണമെന്നും അറിയിച്ചു.

രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം സുസ്ഥിരമായി നിലനില്‍ക്കുന്നതിനാലും പൊതുജനാരോഗ്യ കേന്ദ്രങ്ങളെല്ലാം ഇതിനെതിരെ ഫലവത്തായ നടപടികള്‍ കൈക്കൊള്ളുന്നതിനാലും ഇന്‍ഫ്‌ലുവന്‍സ, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.പി.കെ.മിശ്ര അറിയിച്ചു.ബിഎ 2.86, ഇജി.5, തുടങ്ങിയ വകഭേദങ്ങളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

എംഡിഎംഎയുമായി അടൂരില്‍ യുവാവ് പിടിയില്‍

ചന്ദ്രയാന്‍ 3 പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ