ഇനി മുതല്‍ വാട്ട്‌സ്ആപ്പ് വീഡിയോ കോളില്‍ ലാന്‍ഡ്‌സ്‌കേപ്പ് മോഡും ലഭ്യമാകും

Editor

സന്‍ഫ്രാന്‍സിസ്‌കോ: ഇനി മുതല്‍ വാട്ട്‌സ്ആപ്പ് വീഡിയോ കോളില്‍ ലാന്‍ഡ്‌സ്‌കേപ്പ് മോഡും ലഭ്യമാകും. വാട്ട്‌സ്ആപ്പ് കോളിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. സാധാരണയായി ആപ്പിന്റെ ഉപയോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന ഫീച്ചറാണ് വീഡിയോ കോള്‍. വാട്ട്‌സാപ്പിന്റെ ഔദ്യോഗിക ചേഞ്ച്ലോഗിലാണ് വാട്ട്‌സ്ആപ്പ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്ത് ഇറക്കിയത്.

അജ്ഞാത കോളര്‍ ഫീച്ചര്‍ സൈലന്റ് ആക്കുന്ന സൈലന്‍സ് അണ്‍ നോണ്‍ കോളേഴ്സ് ഫംഗ്ഷന്‍ ഉടനെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്‍കമിംഗ് കോളുകള്‍ നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ സഹായിക്കും. പ്രത്യേകിച്ച് അജ്ഞാത കോളര്‍മാരില്‍ നിന്നുള്ളവ. സെറ്റിംഗ്‌സ് – പ്രൈവസി – കോളുകള്‍ എന്നതിലേക്ക് പോയി അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സൈലന്റ് ആക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും.

സ്പാം കോളുകളും തടയാന്‍ ഇത് വഴി സാധിക്കും. വാട്ട്‌സ്ആപ്പ് ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി നിര്‍ദേശിക്കുന്നുണ്ട്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് കോളില് 15 പേരെ വരെ ഒരേ സമയം ആഡ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ കമ്പനി പരീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ ഇത് ഏഴായിരുന്നു.

അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ആപ്പിന്റെ ഫീച്ചറാണ് ചാറ്റ് ലോക്ക്. ഈ ഫീച്ചര്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ ചാറ്റുകള്‍, കോണ്‍ടാക്ടുകള്‍, ഗ്രൂപ്പുകള്‍ എന്നിവ ലോക്ക് ചെയ്യാനാകും. ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ ചാറ്റുകള്‍ ആര്‍ക്കൊക്കെ ആക്സസ് ചെയ്യാനാകുമെന്നതില്‍ പൂര്‍ണമായും നിയന്ത്രണം കൊണ്ടുവരാനാകും. വാബെറ്റ് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ചാറ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാല്‍, പിന്നിടത് ഓപ്പണ്‍ ചെയ്യാന്‍ ഉപയോക്താവിന് മാത്രമേ കഴിയൂ.

അവരുടെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ചാണ് ലോക്ക് സെറ്റ് ചെയ്യുന്നത്.അനുവാദമില്ലാതെ ഉപയോക്താവിന്റെ ഫോണ്‍ ആക്സസ് ചെയ്യാന്‍ ശ്രമിച്ചാല്‍ ആദ്യം ചാറ്റ് ക്ലിയര്‍ ചെയ്യാന്‍ ആപ്പ് ഉപയോഗിക്കുന്ന ആളോട് ആവശ്യപ്പെടും. ചുരുക്കി പറഞ്ഞാല്‍ ക്ലിയറായ വിന്‍ഡോ ആയിരിക്കും ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ആളിന് മുന്നില്‍ ഓപ്പണ്‍ ആകുക.ലോക്ക് ചെയ്ത ചാറ്റില്‍ അയയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും ഫോണിന്റെ ഗാലറിയില്‍ ഓട്ടോമാറ്റിക് ഡൗണ്‍ലോഡാകുന്നില്ല എന്നും ലോക്ക് ചാറ്റ് ഫീച്ചര്‍ ഉറപ്പാക്കുന്നു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിന് സ്റ്റേ

ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015