കൊട്ടാരക്കരയ്ക്ക് പോകാന്‍ വന്ന പതിനേഴുകാരിയുമായി കാറില്‍ കറങ്ങി നടന്ന ലൈംഗികാതിക്രമം: പ്രതി അറസ്റ്റില്‍

അടൂര്‍: പതിനേഴുകാരിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. പെരിങ്ങനാട് അമ്മകണ്ടകര ചാമത്തടത്തില്‍ വടക്കേതില്‍ വീട്ടില്‍ നിന്നും ഏഴംകുളം ചാമത്തടത്തില്‍ വീട്ടില്‍ രമേശ് കുമാറിനെ(29)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 നാണ് സംഭവം. കുട്ടിയെ റേഡിയോളജി കോഴ്സിന് ചേര്‍ക്കാന്‍ കൊട്ടാരക്കരയിലേക്ക് കൊണ്ടു പോകുന്നതിനായി പഴകുളത്തേക്ക് വിളിച്ചു വരുത്തിയ ശേഷം സ്വന്തം കാറില്‍ കയറ്റി നൂറനാട് വഴി പന്തളത്ത് എത്തിച്ച് ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു.
സംഭവം പിറ്റേ ദിവസം കുട്ടി വീട്ടില്‍ പറയുകയും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ കെ.എസ്. ധന്യ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദീപാകുമാരി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, ശ്യാം, വിജയ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Your comment?