ക്ഷീരോല്‍പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കും : മന്ത്രി വീണാ ജോര്‍ജ്
പുതുശേരിഭാഗം:ക്ഷീരോല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് ആര്യോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുതുശേരിഭാഗം ക്ഷീരോല്‍പാദക സഹകരണസംഘം ക്ഷീരസംഘം പുതിയതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിന് ക്ഷീര കര്‍ഷകര്‍ നല്‍കുന്ന സംഭാവന വളരെ വലുതാണ്. കാലാവസ്ഥ വ്യതിയാനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍, വനമേഖലയുമായി ബന്ധപ്പെട്ട് വന്യ ജീവികളുടെ ആക്രമണം തുടങ്ങിയ സാഹചര്യങ്ങളില്‍ നിന്നും ക്ഷീരോത്പാദക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ പിന്തുണ നല്‍കി വികസന നേട്ടങ്ങളിലേക്ക് എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരും ക്ഷീര വകുപ്പും ശ്രമിക്കുന്നതെന്നും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കൂട്ടായ സഹകരണത്തോടെ ക്ഷീര സംഘവും മില്‍മയും, മുംബൈ മലയാളികളും, വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നിശ്ചിത തുക സമാഹരിച്ച് ഇടിമിന്നലേറ്റ് നാല് പശുക്കളെ നഷ്ടപെട്ട ക്ഷീര കര്‍ഷകരെ ചേര്‍ത്ത് പിടിക്കുന്ന പുതുശേരിഭാഗം ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റെ പിന്തുണയും പ്രവര്‍ത്തനവും മാതൃകാപരമായ ഒന്നാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയും ക്ഷീരസംഘത്തിന്റെ തനത് ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ടി.ആര്‍.സി.എം.പി.യു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ഭാസുരാംഗന്‍ ക്ഷീരകര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.
ക്ഷീര കര്‍ഷകയായ ലാലി പി മാത്യുവിന് ഒരു പശുവിനെ വാങ്ങുന്നതിനുള്ള ധനസഹായവും (50000 രൂപ + 50000 രൂപ റിവോള്‍വിങ് ഫണ്ട് ഉള്‍പ്പെടെ ആകെ ഒരു ലക്ഷം രൂപയും ),കെട്ടിടത്തിന് ഒരു ലക്ഷം രൂപയും , കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതി, റിവോള്‍വിങ് ഫണ്ട് മൂന്ന് ലക്ഷം രൂപയും ക്ഷീര സംഘം ജീവനക്കാരുടെ ക്ഷേമ നിധിക്കായി 74 ,100 രൂപയും മില്‍മ മേഖല യൂണിയന്‍ ധനസഹായം അനുവദിച്ചതായി ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റ് ടി. ഡി.സജി പറഞ്ഞു.
ചടങ്ങില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയായ അക്ഷയ് യുടെ ചെങ്ങലം പുരണ്ട വീട്ടിലെ കൂട്ടുകാരന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോഷന്‍ ജേക്കബ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മതരകന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാഉദയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍പൂതക്കുഴി, ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, വൈസ് പ്രസിഡന്റ് ശ്രീജകുമാരി, ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റ് ടി. ഡി.സജി, സെക്രട്ടറി പി. പ്രശോഭ് കുമാര്‍, ക്ഷീരവികസന ഓഫീസര്‍ പ്രദീപ്കുമാര്‍, പിന്നോക്ക വികസനകോര്‍പ്പറേഷന്‍ ഡയറക്ടര്‍ ടി.ഡി. ബൈജു, ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജ്വോഷ, വാര്‍ഡംഗങ്ങളായ അഡ്വ.ഡി.രാജീവ്, രാജേഷ് അമ്പാടി,സൂസണ്‍ ശശികുമാര്‍, എ.സ്വപ്ന സതീശന്‍, ശോഭന കുഞ്ഞ്കുഞ്ഞ്, ജനപ്രതിനിധികള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുതുശ്ശേരി ഭാഗത്ത് ഇടിമിന്നൽ ഏറ്റ് നാല് കറവപശുക്കൾ നഷ്ടപ്പെട്ട മാത്യൂവിന് പത്തനംതിട്ട ജില്ലയിലെ ക്ഷീരവികസന വകുപ്പ് ജീവനക്കാർ സംഭാവനയായി നൽകിയ കറവപശുവിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കൈമാറുന്നു.
Your comment?