കന്നുകാലികളെ കുത്തിനിറച്ചെത്തിയ കണ്ടെയ്‌നര്‍ ലോറി മോട്ടര്‍വാഹന വകുപ്പ് പിടിച്ചെടുത്തു

Editor

ശാസ്താംകോട്ട: കന്നുകാലികളെ കുത്തിനിറച്ചെത്തിയ കണ്ടെയ്‌നര്‍ ലോറി മോട്ടര്‍വാഹന വകുപ്പ് പിടിച്ചെടുത്തു. തമിഴ്‌നാട് പൊള്ളാച്ചിയില്‍ നിന്നും 21 കാളകളുമായി ജില്ലാ അതിര്‍ത്തിയായ ആനയടി വയ്യാങ്കരയിലെ കാലി ചന്തയിലേക്ക് എത്തിയ കര്‍ണാടക റജിസ്‌ട്രേഷനിലുള്ള ലോറിയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പൊള്ളാച്ചി സ്വദേശികളായ ലോറി ഡ്രൈവര്‍ മണികണ്ഠന്‍ (31), ക്ലീനര്‍മാരായ ശിവകുമാര്‍ (32), ബാലസുബ്രഹ്മണ്യം (35), ഏജന്റ് ശൂരനാട് സ്വദേശി സുല്‍ഫി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം-തേനി ദേശീയപാതയില്‍ ആനയടി പാലത്തിനു സമീപം കുന്നത്തൂര്‍ സബ് ആര്‍ടി ഓഫിസിലെ ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ ഉച്ചയ്ക്ക് 1.30നാണ് സംഭവം.

തിക്കാത്ത വാഹനം ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ പാഴ്‌സല്‍ ലോറിയെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വേണുകുമാര്‍, ശ്യാം ശങ്കര്‍ എന്നിവര്‍ സംശയം തോന്നി ഉള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് കണ്ടെയ്‌നറിനുള്ളിലെ കൊടിയ ചൂടില്‍ അവശനിലയിലായ കാളകളെ കണ്ടെത്തിയത്. ഇരുമ്പ് കാബിനുള്ളില്‍ മുകള്‍ വശത്തേക്ക് ചെറിയ കിളിവാതില്‍ മാത്രമാണുള്ളത്. വാഹനം കസ്റ്റഡിയിലെടുക്കാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം കന്നുകാലി വ്യാപാരികളെത്തി തടഞ്ഞു.

കാളകളെ വയ്യാങ്കര കാലി ചന്തയില്‍ ഇറക്കിയ ശേഷം പൊലീസിന്റെ സഹായത്തോടെ ലോറി ശൂരനാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മോട്ടര്‍വാഹന വകുപ്പ് ഉദ്യോസ്ഥരുടെയും ലോറി ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം ലോറി ഡ്രൈവര്‍, ഏജന്റ് എന്നിവര്‍ക്കെതിരെ കേസെടുത്തു. റജിസ്‌ട്രേഷന്‍ നമ്പര്‍ പതിക്കാത്ത കാര്യങ്ങളില്‍ ഉള്‍പ്പെടെ പിഴ ഈടാക്കിയ ശേഷം വാഹനം പൊലീസിനു കൈമാറിയെന്നും ഇത്തരം കേസുകളില്‍ വാഹന പരിശോധന കര്‍ശനമാക്കുമെന്നും കുന്നത്തൂര്‍ ജോ.ആര്‍ടിഒ ആര്‍.ശരത്ചന്ദ്രന്‍ പറഞ്ഞു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

48 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പകപോക്കല്‍ ഇടതുപക്ഷ നയമോ ? കാനം രാജേന്ദ്രനും ജോസ് കെ.മാണിയും നയം വ്യക്തമാക്കണം: ചീഫ് എഡിറ്റേഴ്‌സ് ഗില്‍ഡ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ