തജ് വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ദുബായില്‍
ദുബായ് : കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന തജ് വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ദുബായില്‍. ദയ്‌റ, ബര്‍ദുബായ്, കരാമ, ഷാര്‍ജ എന്നിവിടങ്ങളിലുള്‍പ്പെടെ പത്തോളം ഷോറൂമുകള്‍ ഈ വര്‍ഷം ആരംഭിക്കും. ഷോ റൂമിന്റെ ലോഗോ ഷാര്‍ജയില്‍ നടന്ന പരിപാടിയില്‍ ചലച്ചിത്ര നടന്മാരായ കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.
ചെയര്‍മാന്‍ മുഹമ്മദ് ഹനീഫ താഹ, വൈസ് ചെയര്‍മാന്‍ ഹനീഫ അബ്ദുല്‍ മനാഫ്, സിഇഒ ഷമീര്‍ ഷാഫി, മാനേജിങ് ഡയറക്ടര്‍ മുജീബ് റഹ്മാന്‍ സംബന്ധിച്ചു. ഗ്ലോബല്‍ ലോഞ്ചിന്റെ ഭാഗമായി ഒട്ടേറെ സമ്മാന പദ്ധതികളും നിക്ഷേപ അവസരങ്ങളും താജ് വി ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ആദ്യ ഷോറൂം ദുബായിലെ ഗോള്‍ഡ് സൂഖിലും തുടര്‍ന്ന് ഷാര്‍ജ റോളയിലും കരാമ സെന്ററിലും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. പരമ്പരാഗത ഇന്ത്യന്‍ ആഭരണങ്ങള്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലും അത്യാധുനിക ഫാഷനിലും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുഹമ്മദ് ഹനീഫ താഹ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡയമണ്ട്‌സിന് പ്രത്യേക വിഭാഗമുണ്ട്. ഏഷ്യന്‍ ഉപയോക്താക്കളെയാണ് ജ്വല്ലറി ലക്ഷ്യമിടുന്നത്. 100 ദശലക്ഷം ദിര്‍ഹമാണ് ഈ മേഖലയില്‍ ഈ വര്‍ഷം നിക്ഷേപിക്കുക. വരും വര്‍ഷങ്ങളില്‍ ഇത് 300 ദശലക്ഷമാകും. സിഇഒ ഷമീര്‍ ഷാഫി, മാനേജിങ് ഡയറക്ടര്‍ മുജീബ് റഹ്മാന്‍ എന്നിവരും പങ്കെടുത്തു.
Your comment?