സഹപാഠിയെ കാണാന്‍ പോയ പത്താം ക്ലാസുകാരന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍

Editor

റാന്നി: സഹപാഠിയെ കാണാന്‍ രാത്രി വീട്ടിലെത്തിയ പതിനാറുകാരന്റെ മൃതദേഹം സമീപത്തെ പറമ്പിലെ പൊട്ടക്കിണറ്റില്‍ കണ്ടെത്തി. അങ്ങാടി പേട്ട അലങ്കാരത്ത് വീട്ടില്‍ അബ്ദുള്‍ ലത്തീഫിന്റെ മകന്‍ മുഹമ്മദ് ആഷികിന്റെ മൃതദേഹമാണ് പുതുശേരിമലക്ക് സമീപമുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തിയത്. സമീപത്തായി കുട്ടി വന്ന സ്‌കൂട്ടറും കണ്ടെത്തി.

ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സഹപാഠിയുടെ വീടിന്റെ ജനാലയില്‍ തട്ടി വിളിച്ചത് വീട്ടുകാര്‍ അറിഞ്ഞത് മനസിലാക്കി ആഷിഖ് അവിടെ നിന്നും ഓടിപ്പോയി. താന്‍ വന്ന സ്‌കൂട്ടര്‍ എടുക്കാന്‍ വേണ്ടി അടുത്തുള്ള പറമ്പിലേക്ക് പോകുന്ന വഴി ആഷിഖ് എങ്ങനെയോ കാല്‍വഴുതി പൊട്ടക്കിണറ്റില്‍ വീണുവെന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ ഓടിപ്പോയ വഴിയില്‍ അന്ന് തന്നെ പരിസരവാസികള്‍ തെരച്ചില്‍ നടത്തിയിരുന്നു. മറ്റ് കിണറുകളിലുമൊക്കെ നോക്കിയെങ്കിലും വിവരം കിട്ടിയിരുന്നില്ല.

ഞായര്‍ രാവിലെ രാവിലെ ആഷികിനെ കാണാന്‍ ഇല്ലെന്ന് കാട്ടി വീട്ടുകാര്‍ റാന്നി സ്റ്റേഷനില്‍ വിവരം അറിയിച്ചു. സഹപാഠിയുമായി ആഷിഖിന് അടുപ്പമുണ്ടെന്ന് മനസിലാക്കിയ പൊലീസ് അവിടെ അന്വേഷിച്ചു. സമീപത്തെ പറമ്പില്‍ നടത്തിയ തെരച്ചിലില്‍ ആഷികിന്റെ സ്‌കൂട്ടറും ചെരിപ്പും കണ്ടു. അവിടെ ഉള്ള ഉപയോഗ ശൂന്യമായ കിണറ്റിന്റെ വല പൊട്ടിക്കിടക്കുന്നത് കണ്ട് ഫയര്‍ഫോഴ്സ് സ്ഥലത്തു വന്ന് കിണറിനുള്ളില്‍ പരിശോധന നടത്തി. തുടര്‍ന്ന് കിണറ്റിനുള്ളില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. ഇടക്കുളം ഗുരുകുലം സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു ആഷിഖ്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഭിക്ഷാടകന്റെ പണച്ചാക്കില്‍ 2.15 ലക്ഷം: കട്ടെടുത്ത സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

ആറു വയസ്സുള്ള മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ