പരുക്കേറ്റ് ചികില്‍സയിലായിരുന്ന തിരുവല്ല താലൂക്ക് ഓഫീസ് ജീവനക്കാരന്‍ മിലാസ് ഖാന്‍ മരിച്ചു

Editor

പന്തളം: എം.സി റോഡില്‍ കുരമ്പാലയ്ക്ക് സമീപം മഹീന്ദ്ര ഥാര്‍ ജീപ്പിടിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസിലെ അറ്റന്‍ഡര്‍ കൊല്ലം കൈപ്പറ്റ ചിതര സീനത്ത് മന്‍സില്‍ എസ്. സലീമിന്റ മകന്‍ മിലാസ് ഖാന്‍(24) യാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ എം.സി റോഡില്‍ കുരമ്പാല പാറമുക്ക് ജങ്ഷനില്‍ കാറിലും രണ്ട് സ്‌കൂട്ടറിലും ഇടിച്ച ശേഷം നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് ഇടിച്ചുകയറിയിരുന്നു. ജമ്മു കാശ്മീരില്‍ സൈനിക ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം സ്വദേശി ആനന്ദ് ഓടിച്ച ജീപ്പ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന കുളനട മാന്തുക മേമന മോടിയില്‍
ആര്യ (32)യ്ക്ക് സാരമായി പരുക്കേറ്റിരുന്നു. ഇവര്‍ അപകടനില തരണം ചെയ്തു. കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന മിലാസ്ഖാന്‍ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. നാലു മാസംമുമ്പ് ജോലി ലഭിച്ച മിലാസ് തിരുവല്ലയില്‍ തന്നെ താമസിച്ചു ജോലി ചെയ്തു വരികയായിരുന്നു.

എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ഡോ. ആനന്ദ്. നിയന്ത്രണം വിട്ട് ജീപ്പ് ആദ്യം കാറിലും ആര്യ ഓടിച്ചിരുന്ന സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. പിന്നീട് ജോലിക്ക് പോകുകയായിരുന്ന മിലാസ് ഖാന്റെ ബൈക്കിലും ഇടിച്ച ശേഷം നിയന്ത്രണം വിട്ട് സമീപത്തെ ഡി.എസ് ഫാഷന്‍ തുണിക്കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അടച്ചിട്ടിരുന്ന കടയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍പ്പെട്ട കാറില്‍ ഉണ്ടായിരുന്ന അടൂര്‍ നെടുമണ്‍, ബോബി ഭവനില്‍ മറിയാമ്മ രാജു (65)വിനെ പ്രാഥമിക ശുശ്രൂഷ ചെയ്ത് വിട്ടയച്ചു. മിലാസിന്റെ മാതാവ്: സീനത്ത്. സഹോദരിമാര്‍: ബീഗം ഫര്‍ഹാന, ബീഗം സുല്‍ത്താന.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ആംബുലന്‍സ് മറിഞ്ഞ് ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

പി.ആര്‍. പ്രദീപ് ഭരണത്തണലും അധികാരവും തലയ്ക്ക് പിടിക്കാത്ത ചുരുക്കം ചില നേതാക്കളില്‍ ഒരാള്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ