കേരളത്തില്‍ പുതുതായി ഓടിത്തുടങ്ങിയ വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്

Editor

മലപ്പുറം: കേരളത്തില്‍ പുതുതായി ഓടിത്തുടങ്ങിയ വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്കു പോയ ട്രെയിനിനുനേരെ തിരൂര്‍ സ്റ്റേഷനും തിരുനാവായ സ്റ്റേഷനും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്. ചില്ലിനു കാര്യമായി കേടുപാടുണ്ടായി എന്നാണ് ആദ്യം റിപ്പോര്‍ട്ട് വന്നത്. ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്തി നടത്തിയ പരിശോധനയില്‍ കാര്യമായ കേടുപാടുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യാത്രക്കാര്‍ക്കും പരുക്കില്ല.

ട്രെയിന് വലിയ കേടുപാടുകളില്ലാത്തതിനാല്‍ യാത്ര തുടര്‍ന്നു. കോഴിക്കോട്ടുനിന്നും തിരൂരില്‍നിന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥരെത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. പൊലീസും സ്‌പെഷല്‍ ബ്രാഞ്ചും പരിശോധന നടത്തി. കല്ലെറിഞ്ഞവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വ്യാപക പരിശോധന നടത്തി കല്ലെറിഞ്ഞവരെ കണ്ടെത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.

വന്ദേഭാരതിനു മലപ്പുറം ജില്ലയില്‍ (തിരൂര്‍ സ്റ്റേഷന്‍) സ്റ്റോപ് അനുവദിക്കാത്തതില്‍ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ഉദ്ഘാടന ഓട്ടത്തില്‍ ട്രെയിന്‍ തിരൂരില്‍ നിര്‍ത്തിയപ്പോള്‍ വലിയ സ്വീകരണമാണ് നല്‍കിയത്. വന്ദേഭാരത് ഓടുമെന്ന അറിയിപ്പ് വന്ന സമയത്തു തിരൂരില്‍ സ്റ്റോപ്പുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. ആദ്യ ട്രയല്‍ റണ്ണില്‍ നിര്‍ത്തുകയും ചെയ്തു. ഇതിനു ശേഷം സ്റ്റോപ് ഒഴിവാക്കിയതു സമരങ്ങള്‍ക്കും പ്രതിഷേധത്തിനും കാരണമായി.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അജി ഫിലിപ്പ് ഇനി ‘റൗഡി’ ലിസ്റ്റില്‍

സ്ഥാപിക്കാത്ത ക്രാഷ് ബാരിയറിന് ലക്ഷങ്ങള്‍ മാറി കരാറുകാരന് നല്‍കി: പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറടക്കം രണ്ടു പേര്‍ക്ക് സസ്പെന്‍ഷന്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ