ജെസിബിയുടെ ബക്കറ്റ് തട്ടി റോഡിലേക്ക് വീണു: ബൈക്ക് യാത്രികനായ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
അടൂര്‍: ജല്‍ജീവന്‍ മിഷന് വേണ്ടി പൈപ്പ് കുഴിയെടുത്തു കൊണ്ടിരുന്ന ജെസിബിയുടെ ബക്കറ്റില്‍ ബൈക്ക് തട്ടിയുണ്ടായ അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. സഹപാഠിക്ക് ഗുരുതരമായി പരുക്കേറ്റു. തേപ്പുപാറ എസ്എന്‍ഐടി എന്‍ജിനീയറിങ് കോളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഏഴംകുളം ആറുകാലിക്കല്‍ ഈസ്റ്റ് പുളിമൂട്ടില്‍ വടക്കേതില്‍ അംജിത് മണിക്കുട്ടന്‍(20) ആണ് മരിച്ചത്. അംജിത്തിനൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന നൂറനാട്, ഉളവുക്കാട് കൈലാസത്തില്‍ എ. നിതിന്‍ (19) ഗുരുതരാവസ്ഥയില്‍ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാവിലെ 8.30 ന് കോളജ് ഗേറ്റിന് മുന്നിലാണ് അപകടം ഉണ്ടായിരുന്നത്. പൈപ്പ് കുഴിയെടുത്തിരുന്ന ജെസിബി അശ്രദ്ധമായി നീങ്ങുമ്പോള്‍ ബക്കറ്റ് ഭാഗം ബൈക്കില്‍ ഇടിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് തലയ്ക്കും നെഞ്ചത്തും ഗുരുതരമായി പരുക്കേറ്റു. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനിടെയാണ് അംജിത്ത് മരിച്ചത്.
അടൂര്‍-തേപ്പുപാറ-പുതുമല റോഡില്‍ കൊടുമണ്‍ പഞ്ചായത്തിലെ ജലജീവന്‍ പദ്ധതി പ്രകാരമാണ് റോഡരികില്‍ പൈപ്പു സ്ഥാപിക്കാന്‍ കുഴിയെടുത്തത്. കുട്ടികള്‍ കോളജിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്.
Your comment?