ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരനായ യുവാവ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

Editor

ഷാര്‍ജ: ഷാര്‍ജയില്‍ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരനായ യുവാവ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. ഷാര്‍ജയിലെ അല്‍ ബുഹൈറയിലാണ് സംഭവം. നാലു വയസ്സുള്ള ആണ്‍കുട്ടി, എട്ടു വയസ്സുള്ള പെണ്‍കുട്ടി എന്നിവരെയും ഭാര്യയെയുമാണ് കൊലപ്പെടുത്തിയത്. അതിനു ശേഷം അല്‍ ബുഹൈറയിലെ 11-ാം നിലയിലെ കെട്ടിടത്തില്‍ നിന്നും ഇയാള്‍ ചാടി മരിക്കുകയായിരുന്നു. മരണങ്ങള്‍ ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍, എന്തിനാണ് യുവാവ് ഈ കൃത്യം ചെയ്തതെന്ന കാര്യം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകിട്ട് 5.30ന് ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് പൊലീസും മെഡിക്കല്‍ സംഘവും സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. ആത്മഹത്യ ചെയ്ത യുവാവിന്റെ പക്കല്‍ നിന്നും പൊലീസ് ഒരു കുറിപ്പ് കണ്ടെടുത്തു. അധികൃതരോടുള്ള അറിയിപ്പായിരുന്നു അത്. ഭാര്യയെയും രണ്ടു മക്കളെയും താന്‍ കൊലപ്പെടുത്തിയെന്നും അവരുടെ മൃതദേഹം മുകളില്‍ നിന്നും താഴെ എത്തിക്കണമെന്നുമായിരുന്നു കുറിപ്പില്‍. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയപ്പോള്‍ മൃതദേഹങ്ങള്‍ ലഭിച്ചു.

എല്ലാവരുടെയും മൃതദേഹം ആശുപത്രിയിലേക്കും ഫൊറന്‍സിക് പരിശോധനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി മാറ്റുകയും ചെയ്തു. ആറു മാസം മുന്‍പാണ് കുടുംബം ഇവിടെ താമസമാക്കിയതെന്നു അയല്‍ക്കാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഗാര്‍ഹിക പീഡനം: വില്ലേജ് ഫീല്‍ഡ് ഓഫീസര്‍ക്കെതിരേ പോലീസ് കേസെടുത്തു: സഹോദരനായ പോലീസുകാരനും മാതാവും കൂട്ടുപ്രതികള്‍

ബ്ലിഡിങുമായി ആശുപത്രിയില്‍ എത്തിയ യുവതി പറഞ്ഞത് വീട്ടില്‍ പ്രസവിച്ചുവെന്നും കുഞ്ഞ് മരിച്ചുവെന്നും: പൊലീസ് പരിശോധനയില്‍ വീട്ടിനുള്ളില്‍ ബക്കറ്റില്‍ സൂക്ഷിച്ച നവജാത ശിശുവിനെ കണ്ടെത്തി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ