തോട്ടുവ ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച ഇന്ന്
തെങ്ങമം: തോട്ടുവ ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ച ശനിയാഴ്ച വൈകീട്ട് നാലിന് നടക്കും. 15 കരകളില്‍ നിന്നുമുള്ള കെട്ടുരുപ്പടികളാണ് ക്ഷേത്രത്തില്‍ എത്തുന്നത്. തെങ്ങമം കിഴക്ക്, തെങ്ങമം പൗര്‍ണമി ജങ്ഷന്‍, തെങ്ങമം നടുവിലേ മുറി, കൊല്ലായിക്കല്‍ പാപ്പാടിക്കുന്ന്, തെങ്ങമം പടിഞ്ഞാറ്,പൂന്തോട്ടം ഭാഗം,പൂവന്‍ മൂട്,കൈതയ്ക്കല്‍, ചെറുകുന്നം, മാമൂട്, തോട്ടുവ പടിഞ്ഞാറ്,തോട്ടുവ തെക്ക് നെഹ്‌റു, തോട്ടുവ കിഴക്ക്, മുന്നാറ്റുകര,തോട്ടുവ തന്‍കര എന്നീ കരകളില്‍ നിന്നാണ് കെട്ടുരുപ്പടികള്‍ ക്ഷേത്രത്തിലേക്ക് എത്തുന്നത്.
മിക്ക കരകളുടേയും സ്വന്തം കെട്ടുരുപ്പടികളാണ് എഴുന്നള്ളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കരകള്‍ കൂടാതെ വ്യക്തികളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ നേര്‍ച്ച കെട്ടുരുപ്പടികള്‍ എത്താറുണ്ട്. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഉത്സവ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് പോലീസിന്റെ സേവനം ക്ഷേത്ര പരിസരത്ത് ഉണ്ടാകും. വൈകീട്ട് ആറിന് ആറാട്ട് ബലി നടക്കും. 6.30-ന് എഴുന്നള്ളത്ത്, 9.30-ന് ആറാട്ട് തിരിച്ചെടുന്നള്ളത്ത്.10 -ന് കൊടിയിറക്കും വലിയ കാണിക്ക. 11-ന് ഗാനമേള.
Your comment?