മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍

Editor

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ നിലപാട് പ്രഖ്യാപിച്ചതിനു പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരു ദിവസം ഒരൊറ്റ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ സ്വപ്നയ്‌ക്കെതിരെ ഗോവിന്ദനും വിജേഷ് പിള്ളയും നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും, പലതവണയായി ഇത്രയേറെ ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ട മുഖ്യമന്ത്രി എന്തുകൊണ്ട് സ്വപ്നയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നില്ല എന്നാണ് മാങ്കൂട്ടത്തിലിന്റെ ചോദ്യം.

കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ‘പുതിയ വിജയന്‍, പഴയ വിജയന്‍’ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍, ‘പുതിയ വിജയന്‍’ എന്ന പരിഹാസത്തോടെയാണ് രാഹുല്‍ ചോദ്യം ഉന്നയിച്ചത്. പിണറായി വിജയന്‍ മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന വാദം നിലനില്‍ക്കില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. സിപിഎം സെക്രട്ടറിയായിരുന്ന ‘പഴയ വിജയന്‍’ ജസ്റ്റിസ് സുകുമാരന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍പ് മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ട്. അപ്പോള്‍ ‘പുതിയ വിജയനാണോ’ മാനം നഷ്ടമായാലും കേസ് കൊടുക്കാത്തതെന്നും രാഹുല്‍ ചോദിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം

സ്വപ്ന സുരേഷ് ഒരു ദിവസം ഒരൊറ്റ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ സ്വപ്നയ്‌ക്കെതിരെ സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. സ്വപ്നയുടെ ഒരൊറ്റ ദിവസത്തെ ആരോപണത്തിനെതിരെ ഏതോ ഒരു വിജീഷ് പിള്ള നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. ഈ രണ്ട് വാര്‍ത്ത കണ്ട ഒരു പൗരന്‍ എന്ന നിലയില്‍ ചില സംശയങ്ങള്‍ ചോദിക്കട്ടെ.

1 പല തവണയായി ഇത്രയേറെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ ‘പുതിയ വിജയന്‍’ എന്തുകൊണ്ട് മാനനഷ്ടക്കേസ് സ്വപ്നയ്‌ക്കെതിരെ കൊടുക്കുന്നില്ല?

2 പിണറായി വിജയന്‍ മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന് വാദം നിലനില്ക്കില്ല, കാരണം സിപിഎം സെക്രട്ടറിയായിരുന്ന ‘പഴയ വിജയന്‍’ ജസ്റ്റിസ് സുകുമാരന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍പ് മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ട്. അപ്പോള്‍ ‘പുതിയ വിജയനാണോ’ മാനം നഷ്ടമായാലും കേസ് കൊടുക്കാത്തത്?

3 ശ്രീ ‘പുതിയ വിജയന്‍’ മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന പോളിസി ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കുടുംബം കേസ് കൊടുക്കാത്തത് ?

4 സ്വപ്നയുടെ വാക്കിന് ആരു വിലകൊടുക്കുന്നുവെന്ന് മറുപടി പറഞ്ഞാല്‍, പിന്നെ എന്തിനാണ് സ്വപ്നയുടെ ആരോപണത്തിന്റെ പേരില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന് വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത്?

5 ഷാജ് കിരണിനെതിരായ അന്വേഷണം എവിടെ വരെയായി?

6 മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കാത്തതിനെയും, പാര്‍ട്ടി സെക്രട്ടറി കേസ് കൊടുക്കുന്നതിനെയും ബാലന്‍സ് ചെയ്തുള്ള ലോജിക്കലായ ന്യായീകരണം സിപിഎം തയ്യാറാക്കിയോ?

7) സ്വപ്ന ഫ്രോഡാണെന്ന് നിങ്ങള്‍ പറയുമ്പോള്‍, ഫ്രോഡിന് ക്രമവിരുദ്ധമായി ജോലി കൊടുത്ത ശിവശങ്കരനെ ഇപ്പോഴും വിശ്വസിക്കുന്ന പിണറായിയെ എന്ത് വിളിക്കും നിങ്ങള്‍?

 

 

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ടിക്കറ്റിന്റെ പണം തിരികെ നല്‍കിയതുമില്ല: കെഎസ്ആര്‍ടിസി എംഡി 69,000 രൂപ അധ്യാപികയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃത തര്‍ക്ക പരിഹാര കമ്മിഷന്‍

കെഎസ്എഫ്ഇ വെബ്‌സൈറ്റ് തകരാറിലായനെ തുടര്‍ന്ന് ഓണ്‍ലൈന്‍ പേമെന്റുകള്‍ മുടങ്ങി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ