വെടിയേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ ആരോഗ്യമന്ത്രി മരിച്ചു

Editor

ഭുവനേശ്വര്‍: വെടിയേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോര്‍ ദാസ് മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഝാര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗറില്‍ ഗാന്ധി ചൗക്കിന് സമീപം പൊതുപരിപാടിക്കിടെയാണ് മന്ത്രിക്കു നെഞ്ചില്‍ വെടിയേറ്റത്. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഗാന്ധി ചൗക്ക് പൊലീസ് ഔട്ട്‌പോസ്റ്റിലെ എഎസ്ഐ ഗോപാല്‍ ദാസാണ് സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചതെന്ന് ബ്രജ്രാജ് നഗര്‍ സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ ഗുപ്‌തേശ്വര്‍ ഭോയ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തു. മന്ത്രിക്ക് ക്ലോസ് റേഞ്ചില്‍നിന്ന് വെടിയേല്‍ക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. നെഞ്ചില്‍ കൈ അമര്‍ത്തിപ്പിടിച്ചു മന്ത്രി എഴുന്നേല്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പിജെ ജോസഫ് എംഎല്‍എയുടെ ഭാര്യ ഡോക്ടര്‍ ശാന്ത നിര്യാതയായി

മുണ്ടപ്പള്ളി രതീഷ് ഭവനത്തില്‍ രാമചന്ദ്രന്‍ നിര്യാതനായി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ