പൂജാ ബംപറിന്റെ 10 കോടി രൂപയുടെ ലോട്ടറിയടിച്ചയാള്‍ പേര് പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട്..

Editor

തിരുവനന്തപുരം: പൂജാ ബംപറിന്റെ 10 കോടി രൂപയുടെ ലോട്ടറിയടിച്ചയാള്‍ പേര് പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യര്‍ഥിച്ചു. തൃശൂരിലെ ഐശ്വര്യ ലോട്ടറി ഏജന്‍സിയില്‍നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പേര് പരസ്യമാക്കരുതെന്ന് ജേതാവ് ആവശ്യപ്പെട്ടാല്‍ ലോട്ടറി വകുപ്പ് വ്യക്തി വിവരങ്ങള്‍ പുറത്തുവിടാറില്ല.

ടിക്കറ്റ് ഹാജരാക്കിയപ്പോഴാണ് ജേതാവ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കു മാത്രമേ പേരും മറ്റു വിവരങ്ങളും ഉപയോഗിക്കൂ. 2022 നവംബര്‍ 20നായിരുന്നു പൂജാ ബംപര്‍ നറുക്കെടുപ്പ്. JC 110398 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 25 കോടിയുടെ ഓണം ബംപറിന്റെ ജേതാവ് അനുഭവിച്ച പ്രയാസങ്ങളാണ് പേര് രഹസ്യമാക്കി വയ്ക്കാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം.

.ലോട്ടറി അടിച്ച വിവരം എല്ലാവരെയും അറിയിക്കുകയും ആഹ്ലാദപ്രകടനം നടത്തുകയും മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തതോടെ പണം ആവശ്യപ്പെട്ട് നിരവധി പേര്‍ വീട്ടിലെത്തുന്ന സാഹചര്യമുണ്ടായി. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കഴിയാത്തതിനെ തുടര്‍ന്ന് താമസം താല്‍ക്കാലികമായി മാറേണ്ടിവന്നു.

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത 16 കോടി രൂപയുടെ ക്രിസ്മസ് – പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാന ജേതാവിനെ കണ്ടെത്താനായിട്ടില്ല. 10 ശതമാനം ഏജന്‍സി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുകയാണ് ജേതാവിനു ലഭിക്കുന്നത്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷനിലെ ഉപ്പേരി നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടുത്തം

കൈപ്പട്ടൂര്‍ അപകടം: ലോറിയുടെ മുന്‍വശത്തെ ടയര്‍ പൊട്ടിയെന്ന് സംശയം: വാഹനത്തിന് അമിതവേഗവും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ