ധര്‍മ്മമുണ്ടെങ്കില്‍ രാജാവു വേണ്ടെന്നും ധര്‍മ്മമാണ് നമ്മുടെ പ്രധാന അടിത്തറയെന്നും: ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍പിള്ള
അടൂര്‍: ധര്‍മ്മമുണ്ടെങ്കില്‍ രാജാവു വേണ്ടെന്നും ധര്‍മ്മമാണ് നമ്മുടെ പ്രധാന അടിത്തറയെന്നും ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍പിള്ള. ധര്‍മ്മം ഒരു മതത്തിന്റെ പേരില്‍ മാത്രം ഉള്ളതല്ല. എല്ലാ മതങ്ങളുടെയും ധര്‍മ്മം ഒന്നിച്ചു കൊണ്ടു പോകുന്ന ഒരു നാടാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു. പെരിങ്ങനാട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കനക ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോവ ഗവര്‍ണര്‍. മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ തിരുമേനി അധ്യക്ഷനായി. എല്ലാവരും സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ മുന്നിട്ടിറങ്ങണം. ഒരു രാജ്യം ഒരു ഭൂമി എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രാദേശിക തലത്തില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങണമെന്നും അധ്യക്ഷ പ്രസംഗത്തില്‍ ബാവ തിരുമേനി പറഞ്ഞു.
ഭവന നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ക്യാന്‍സര്‍ സഹായ നിധി വിതരണം അല്‍മായ ട്രസ്റ്റി റോണി വര്‍ഗ്ഗീസ് എബ്രഹാം നിര്‍വഹിച്ചു. ഇടവക വികാരി ജിജു ജോണ്‍ വയലിറക്കത്ത്,പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്,ഭദ്രാസന സെക്രട്ടറി ഫാ.മാത്യൂസ് പ്ലാവിളയില്‍,ഫാ.സജി ഡാനിയേല്‍,റോബിന്‍ ബേബി,കെ.ബി ജോണ്‍സണ്‍,ആശാ ഷാജി,ഷെല്ലി ബേബി എന്നിവര്‍ പ്രസംഗിച്ചു
Your comment?