ഒ എന്‍ വി വായനശാലയ്ക്ക് ഭൂമി വാങ്ങുവാന്‍ 9 ലക്ഷത്തോളം രൂപ വ്യത്യസ്ത രീതിയില്‍ കണ്ടെത്തി
ഐവര്‍കാല: വായനശാലയ്ക്ക് സ്വന്തമായി ഭൂമി വാങ്ങുന്നതിന് പണം കണ്ടെത്താന്‍ വ്യത്യസ്ത രീതിയുമായി കുന്നത്തൂര്‍ പുത്തനമ്പലം ഒ എന്‍ വി ഗ്രാമീണ ഗ്രന്ഥശാല. വായനശാല പരിധിയില്‍ വഞ്ചി കുടുക്കകള്‍ നല്കിയും , പാഴ്വസ്തു ശേഖരിച്ച് വിറ്റും മറ്റുമാണ് തുക കണ്ടെത്തുന്നത്.
ഏകദേശം 9 ലക്ഷത്തോളം രൂപ ഇതിലൂടെ കണ്ടത്തെണ്ടതുണ്ട്. മറ്റ് ഒരു രീതിയിലുമുള്ള പിരിവുകളുമില്ലാത്തെയാണ് ഈ പ്രവര്‍ത്തനം. 2020 ജൂലൈ മാസം പ്രവര്‍ത്തനം ആരംഭിച്ച് ലൈബ്രറി കൗണ്‍സിലിന്റെ അഫിലിയേഷന്‍ നേടി മാതൃകാപരമായ പ്രവര്‍ത്തനമാണ് വായനശാല സംഘടിപ്പിക്കുന്നത്. മരണാനന്തര അവയവദാന പത്രികകള്‍ ആരോഗ്യവകുപ്പ് മന്ത്രിയ്ക്ക് കൈമാറിയും , സൗജന്യ PSC ക്ലാസുകള്‍ സംഘടിപ്പിച്ചും മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് വായനശാലയുടേത്.
Your comment?