ഹെൽപ്പ് ഡസ്ക്ക് ഉദ്ഘാടനം നാളെ; രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് സഹായം ഒരുക്കുന്നതിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പത്തനംതിട്ട മണ്ഡലം കമ്മിറ്റി കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻ്റ് പരിസരത്ത് ആരംഭിക്കുന്ന ഹെൽപ്പ് ഡസ്ക്കിൻ്റെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വിഷ്ണു.ആർ.പിള്ള അദ്ധ്യക്ഷത വഹിക്കും.ഡിസിസി പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, വൈസ് പ്രസിഡൻറ് വെട്ടൂർ ജ്യോതി പ്രസാദ് തുടങ്ങി പ്രമുഖ നേതാക്കന്മാർ ചടങ്ങിൽ പങ്കെടുക്കും.
ശബരിമല തീർത്ഥാടനം കഴിയുന്നത് വരെ ഹെൽപ് ഡസ്ക്ക് പ്രവർത്തിക്കുമെന്നും അയ്യപ്പ ഭക്തന്മാർക്ക് ചുക്കുകാപ്പിയും ചൂടുവെള്ളവും ലഘുഭക്ഷണവും സൗജന്യമായി ലഭ്യമാക്കുമെന്നും ഹെൽപ് ഡസ്ക്കിൻ്റെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ്പത്തനംതിട്ട പറഞ്ഞു.
Your comment?